ഷാറൂഖ് സെയ്ഫിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും

എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസില്‍ പ്രതി ഷാറൂഖ് സെയ്ഫിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കസ്റ്റഡികാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് ഷാറൂഖിനെ കോടതിയില്‍ ഹാജരാക്കുന്നത്. കേസുമായിബന്ധപ്പെട്ട് എന്‍ഐഎ അന്വേഷണ സംഘത്തില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.

പതിനൊന്ന് ദിവസത്തെ കസ്റ്റഡി അവസാനിക്കുന്ന സാഹചര്യത്തിലാണ് പ്രതി ഷാറൂഖ് സെയ്ഫിയെ കോടതിയില്‍ ഹാജരാക്കുന്നത്. കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഷാറൂഖിനെ ഹാജരാക്കുക. നിലവില്‍ ഷാറൂഖിന്റെ വൈദ്യപരിശോധന മാലൂര്‍ക്കുന്ന് പൊലീസ് ക്യാമ്പില്‍ പൂര്‍ത്തിയായി. ഷാറൂഖിന്റെ ജ്യാമ്യാപേക്ഷയും ഇന്ന് കോടതി മുന്നിലെത്തുന്നുണ്ട്. ലീഗല്‍ എയ്ഡ് ഡിഫന്‍സ് കൗണ്‍സില്‍ ആണ് ഷാറൂഖിനായി ജ്യാമ്യാപേക്ഷ സമര്‍പ്പിച്ചത്.

യുഎപിഎ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയ സാഹചര്യത്തില്‍ ജ്യാമ്യാപേക്ഷയില്‍ ഇന്ന് തീരുമനം ഉണ്ടായേക്കില്ല. കേസുമായി ബന്ധപ്പെട്ട് എന്‍ഐഎ അന്വേഷണ സംഘത്തില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. യുഎപിഎ ഉള്‍പ്പെടെ ചുമത്തിയ സാഹചര്യത്തില്‍ കേസ് എന്‍ഐഎ ഏറ്റെടുക്കാനാണ് സാധ്യത. അതേസമയം ഈ മാസം 21 വരെയാണ് ഷാറൂഖിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News