എലത്തൂർ ട്രെയിൻ തീവെയ്പ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫി എൻഐഎയ്‌ക്കെതിരെ ആരോപണവുമായി രംഗത്ത്. കേസുമായി ബന്ധപ്പെട്ട് എൻഐഎ തന്നെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രതി ആരോപിച്ചു.തന്റെ അഭിഭാഷകനോട് സംസാരിക്കാൻ അനുവദിക്കുന്നില്ലായെന്നും കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും മുൻകൂർ നോട്ടീസ് നൽകാതെ ദിവസങ്ങളോളം ചോദ്യം എൻഐഎ ചെയ്യുകയാണെന്നും ഷാരൂഖ് സെയ്ഫി ആരോപണം ഉയർത്തി. ഇതുമായി ബന്ധപ്പെട്ട് പ്രതി എൻഐഎ കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്.
എന്‍ഐഎയുടെ പീഡനം കാരണമാണ് സുഹൃത്തിന്‍റെ പിതാവ് ആത്മഹത്യചെയ്തെന്നാണ് ഷാരൂഖ് പരാതിയിൽ പറയുന്നത്. ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതെ അഭിഭാഷകനുമായി സംസാരിക്കാൻ അനുവദിക്കണമെന്നുമാണ് പരാതിയിലുള്ളത്. ഇതെല്ലാം ചൂണ്ടിക്കാട്ടി കൊച്ചി പ്രത്യേക എൻഐഎ കോടതിയിൽ അഭിഭാഷകൻ മുഖേന പ്രതി അപേക്ഷ കൈമാറിയിട്ടുണ്ട്. കൂടാതെ ഷാരൂഖ് സെയ്ഫിയുടെ അഭിഭാഷകനും ചില കാര്യങ്ങൾ കോടതിയെ ധരിപ്പിച്ചിട്ടുണ്ട്. ഇയാൾക്ക് ബുദ്ധിഭ്രമം ഉള്ളതായി തോന്നിയെന്നും പിതാവുമായി സംസാരിച്ചപ്പോൾ 3 വർഷം മുൻപു ബുദ്ധിഭ്രമത്തിൻ്റെ ലക്ഷണങ്ങൾ കാണിച്ചിരുന്നതായും പിതാവ് വ്യക്തമാക്കിയതാണ് അഭിഭാഷകൻ പറയുന്നത്. അതേ സമയം, അടുത്ത തവണ വിഡിയോ കോൺഫറസ് ഒഴിവാക്കി കോടതിയിൽ നേരിട്ടു ഹാജരാക്കണമെന്നുമാണ് അഭിഭാഷകൻ ഉന്നയിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here