യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസ്; എംഎല്‍എമാര്‍ക്ക് പങ്കെന്ന് ഷഹബാസ് വടേരി

യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസിൽ യൂത്ത് കോണ്‍ഗ്രസ് മുന്‍ ദേശീയ കോര്‍ഡിനേറ്റര്‍ ഷഹബാസ് വടേരി പൊലീസിന് മൊഴി നല്‍കി. കോഴിക്കോട് സ്വദേശി ഷഹബാസ് വടേരിയാണ് മൊഴി നല്‍കിയത്. തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ എത്തിയാണ് മൊഴി നല്‍കിയത്.

Also read:ഉന്നത നീതിന്യായ രംഗത്ത് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ലഭിക്കുന്നില്ല: ഡോ. ജോണ്‍ ബ്രിട്ടാസ് എംപി

കേസില്‍ കേരളത്തിലെ രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് പങ്കുണ്ട്. യൂത്ത് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനും ഇക്കാര്യം അറിയാമെന്നും അഞ്ച് കോടി രൂപയുണ്ടെങ്കില്‍ ആര്‍ക്കും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റാകാമെന്നും ഷഹബാസ് വടേരി പറഞ്ഞു. തെളിവുകള്‍ പൊലീസിന് കൈമാറിയെന്നും കൂടുതല്‍ തെളിവുകള്‍ വരും ദിവസങ്ങളില്‍ പുറത്തുവിടുമെന്നും ഷഹബാസ് വടേരി പറഞ്ഞു.

ALSO READ:വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കാന്‍ കേന്ദ്രം; പട്ടികയില്‍ 25 എണ്ണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News