പാക്കിസ്ഥാൻ പേസർ ഷഹീൻ ഷാ അഫ്രീദിയെ തരംതാഴ്ത്തി പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി). കരാറുകളുടെ കാറ്റഗറി എയിൽ നിന്ന് ബിയിലേക്ക് അദ്ദേഹത്തെ തരംതാഴ്ത്തുകയായിരുന്നു. സീനിയർ കളിക്കാരായ ഫഖർ സമാൻ, ഇഫ്തിഖർ അഹമ്മദ്, ഒസാമ മിർ എന്നിവർക്ക് 2024-25 സീസണിൽ സെൻട്രൽ കരാർ നൽകിയിട്ടുമില്ല.
Read Also: ‘ഞാനൊരു പാർട് ടൈം ക്രിക്കറ്ററാണ്’; ചർച്ചയായി താരത്തിന്റെ ഇൻസ്റ്റഗ്രാം ബയോ
അടുത്തിടെ ഇംഗ്ലണ്ടിനെതിരെ പാകിസ്ഥാൻ 2-1 ന് പരമ്പര വിജയം നേടിയെങ്കിലും ടെസ്റ്റ് നായകൻ ഷാൻ മസൂദ് കാറ്റഗറി ബിയിൽ തന്നെയാണ്. കഴിഞ്ഞ വർഷം കരാർ ലഭിച്ച 27 പേരിൽ 25 പേർക്കാണ് ബോർഡ് കേന്ദ്ര കരാർ നൽകിയത്. അതേസമയം, മുൻ ക്യാപ്റ്റൻ ബാബർ അസമിന് എ കാറ്റഗറി കരാർ ലഭിച്ചു.
പാകിസ്ഥാൻ്റെ വൈറ്റ് ബോൾ ഫോർമാറ്റ് ക്യാപ്റ്റനായി ഉടൻ ബോർഡ് പ്രഖ്യാപിക്കുന്ന മുഹമ്മദ് റിസ്‌വാനും എ കാറ്റഗറിയിലാണ്. ഇംഗ്ലണ്ടിനെതിരായ കഴിഞ്ഞ ടെസ്റ്റ് പരമ്പരയിൽ ബാബർ അസമിനെ ഉൾപ്പെടുത്തിയിരുന്നില്ല. ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് രാജിവച്ചയുടനെയായിരുന്നു ടീമിൽ ഉൾപ്പെടുത്താതിരുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here