‘ഇതെന്റെ ഹൃദയത്തില്‍ നിന്നുള്ള ആഗ്രഹമാണ്…സല്‍മാന്‍’;സല്‍മാനെ വിവാഹം കഴിപ്പിക്കാന്‍ ഷാരൂഖിന്റെ ശ്രമം വിഫലമോ?

ബോളിവുഡിലെ താരരാജാവാണ് സല്‍മാന്‍ ഖാന്‍. പ്രണയത്തിന്റെയും റിലേഷന്‍ഷിപ്പുകളുടെയും പേരില്‍ നിരവധി തവണയാണ് സല്‍മാന്‍ ഗോസിപ്പുകളില്‍ നിറഞ്ഞിരിക്കുന്നത്. എന്നാല്‍ ഇപ്പോഴും ബാച്ചിലര്‍ ആയി തുടരുകയാണ് ബോളിവുഡിന്റെ സ്വന്തം ഭായി ജാന്‍. സല്‍മാനെ വിവാഹം കഴിപ്പിക്കാന്‍ സാക്ഷാല്‍ ഷാരൂഖ് ഖാന്‍ ശ്രമിച്ച് വിഫലമായ സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.

‘ദസ് കാ ദമന്‍’ ഷോയുടെ പഴയൊരു എപ്പിസോഡിലാണ് ഷാരൂഖ് ഇക്കാര്യം തുറന്നു പറഞ്ഞത്. ഈ ഷോയില്‍ ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, റാണി മുഖര്‍ജി എന്നിവരും പങ്കെടുത്തിരുന്നു. ഷോയ്ക്കിടയില്‍, സല്‍മാന്റെ വിവാഹം എന്ന ചൂടന്‍ വിഷയത്തെ കുറിച്ച് ഷാരൂഖ് സംസാരിക്കവെ, ‘എന്റെ വിവാഹം നിങ്ങള്‍ക്ക് എങ്ങനെ ഗുണം ചെയ്യും’ എന്ന് സല്‍മാന്‍ ചോദിച്ചു.അതിന് ”ഞാന്‍ ആത്മാര്‍ത്ഥമായി പറയുകയാണ്. ഇതെന്റെ ഹൃദയത്തില്‍ നിന്നുള്ള ആഗ്രഹമാണ്,” എന്നായിരുന്നു ഷാരൂഖിന്റെ മറുപടി.

‘ഞങ്ങളെ പിന്തുണക്കുന്ന ഇന്ത്യൻ ആരാധകരോട് കടപ്പാട്’, അട്ടിമറികൾക്ക് പിറകിലെ വജ്രായുധം വെളിപ്പെടുത്തി അഫ്‌ഗാൻ നായകൻ

”ഇങ്ങനെയുള്ള ചോദ്യങ്ങളൊന്നും നീ ആഗ്രഹിയ്ക്കുന്നില്ലെന്ന് എനിയ്ക്കറിയാം. എല്ലാവരും മീഡിയയും എല്ലാം ഇത് തന്നെയാണ് ചോദിയ്ക്കുന്നത്. നിങ്ങള്‍ വിവാഹം കഴിക്കണം എന്നുള്ളത് എന്റെ ഹൃദയത്തില്‍ നിന്നുള്ള ആഗ്രഹമാണ്,” ഷാരൂഖ് കൂട്ടിച്ചേര്‍ത്തു.

”സല്‍മാന്റെ പഴയ സുഹൃത്തുക്കളില്‍ ഒരാളെന്ന നിലയ്ക്ക് നിങ്ങള്‍ക്കിത് ചോദിയ്ക്കാന്‍ അവകാശമുണ്ടെന്ന് ഞാന്‍ കരുതുന്നു” റാണി മുഖര്‍ജിയും സംഭാഷണത്തില്‍ പറഞ്ഞു.
”ശരിയാണ്. ഷാരൂഖിന് ശരിയ്ക്കും ആഗ്രഹമുണ്ടായിരുന്നു, ഒരിക്കല്‍ അതിന് ശ്രമിയ്ക്കുകയും ചെയ്തിരുന്നു,” എന്ന് സല്‍മാന്‍ ഖാന്‍ കൂട്ടി ചേര്‍ത്തു.

81 കോടി ഇന്ത്യക്കാരുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നു; ഡാര്‍ക്ക് വെബ്ബില്‍ വില്‍പ്പനയ്‌ക്കെന്ന് റിപ്പോര്‍ട്ട്

”ഇവന്റെ സ്വഭാവം ഒട്ടും ശരിയല്ല. എനിയ്ക്ക് അടുത്തറിയാം,” എന്നാണ് ചിരിയോടെയാണ് ഷാരൂഖ് ഇതിനു മറുപടി പറഞ്ഞത്. ഷാരൂഖ് ഖാനും സല്‍മാന്‍ ഖാനും ആദ്യ കാലങ്ങളില്‍ നല്ല ബന്ധം കാത്തു സൂക്ഷിച്ചിരുന്നു. ഇപ്പോഴും ഷാരൂഖുമായും കുടുംബവുമായും അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ട് സല്‍മാന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News