ട്രെയിന്‍ തീവയ്പ്പ് കേസ്, പ്രതിയെ കേരളത്തിലെത്തിച്ചു

എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസ് പ്രതി ഷാറൂഖ് സെയ്ഫിയെ കേരളത്തില്‍ എത്തിച്ചു. പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തും. വിവിധ അന്വേഷണ ഏജന്‍സികളും പ്രതിയെ ചോദ്യം ചെയ്യും.

മഹാരാഷ്ട്ര രത്‌നഗിരിയില്‍ നിന്ന് കേരള പോലീസിന് കൈമാറിയ പ്രതിയെ അന്വേഷണ സംഘത്തിന് വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ട്. ഷാറൂഖ് സെയ്ഫിയുടെലക്ഷ്യമെന്തായിരുന്നു. ഒറ്റക്കോ മറ്റ് പിന്തുണയോട് കൂടിയായായിരുന്നോ ആക്രമണം ആസൂത്രിതമെങ്കില്‍ എങ്ങനെ ഇതാണ് പ്രധാന ചോദ്യം

ആലപ്പുഴ – കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ ഏത് സ്റ്റേഷനില്‍ നിന്ന് കയറി. ആക്രമണത്തിന് ട്രെയിന്‍ തെരഞ്ഞെടുക്കാന്‍ എന്താണ് കാരണം? തനിച്ചാണോ കേരളത്തില്‍ എത്തിയത്? രക്ഷപ്പെടാന്‍ ആരുടെയൊക്കെ സഹായം ലഭിച്ചു തുടങ്ങി കണ്ടെത്തേണ്ട ഉത്തരങ്ങള്‍ നിരവധിയാണ്. പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തും.

വധശ്രമം, സ്‌ഫോടക വസ്തു നിരോധന നിയമം, തീവെപ്പിനെതിരായ റയില്‍വേ നിയമം തുടങ്ങി അഞ്ച് വകുപ്പുകള്‍ ചുമത്തി കോഴിക്കോട് റെയില്‍വെ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കസ്റ്റഡിയില്‍ വാങ്ങിയാവും വിശദമായ തെളിവെടുപ്പ്. ADGP എം ആര്‍ അജിത്ത് കുമാറിന്റെ മേല്‍നോട്ടത്തില്‍ മലപ്പുറം ക്രൈംബ്രാഞ്ച് എസ്പി പി വിക്രമന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News