എൻ്റെ ലൈംഗികതയെ ആദ്യമായി അംഗീകരിച്ചത് ഷാരൂഖ്, മറ്റുള്ളവർക്ക് അതൊരു തമാശയായിരുന്നുവെന്ന് കരൺ ജോഹർ

തൻ്റെ ലൈംഗികതയെ ആദ്യമായി അംഗീകരിച്ചത് നടൻ ഷാരൂഖ് ഖാൻ ആണെന്ന് തുറന്നു പറയുകയാണ് ബോളിവുഡ് സംവിധായകൻ കരൺ ജോഹർ. തൻ്റെ സ്ത്രൈണത നിറഞ്ഞ നടത്തവും സംസാരവും പലരും തമാശയായി കണ്ടപ്പോൾ അതിനെ മനസ്സിലാക്കിയത് ഷാരൂഖ് ആണെന്നും, എല്ലാതരത്തിലും മനസ് തുറന്ന് സംസാരിക്കാന്‍ പറ്റുന്ന വ്യക്തിയായിരുന്നു അദ്ദേഹമെന്നും ഒരു ഷോയിൽ വെച്ച് കരൺ ജോഹർ പറഞ്ഞു.

ALSO READ: ‘സൂര്യ സുധ കൊംഗാര വീണ്ടും ഒന്നിക്കുന്നു’, ചിത്രത്തിൽ ദുൽഖറും, വരുമോ സുരാറൈ പോട്ര് പോലെ മറ്റൊരു സിനിമ?

കരൺ ജോഹർ പറഞ്ഞത്

പലരും എന്റെ സ്വഭാവത്തെ തെറ്റിധരിച്ചു. മാതാപിതാക്കള്‍പോലും എന്റെ സ്‌ത്രൈണ സ്വഭാവത്തെ തമാശയായി കണ്ടു. ആ സമയത്താണ് യാതൊരുവിധ മുന്‍വിധികളുമില്ലാതെ ഷാരൂഖ് ജീവിതത്തിലേക്ക് വരുന്നത്. എനിക്ക് എല്ലാതരത്തിലും മനസ് തുറന്ന് സംസാരിക്കാന്‍ പറ്റുന്ന വ്യക്തിയായിരുന്നു ഷാരൂഖ്. നാടക പശ്ചാത്തലത്തില്‍ നിന്ന് വരുന്നതിനാല്‍ എല്ലാതരത്തിലുള്ള ആളുകളുമായി ഷാരൂഖ് ഇടപഴകിയിട്ടുണ്ട്. പുരോഗമനപരമായ സാഹചര്യത്തിലാണ് അദ്ദേഹം വളര്‍ന്നത്.

ALSO READ: ഖത്തറിൽ മലയാളികൾ ഉൾപ്പെടെ എട്ട് ഇന്ത്യക്കാർക്ക് വധശിക്ഷ

എന്റെയുള്ളിലെ സ്‌ത്രൈണത പുറത്തുവന്നപ്പോഴൊക്കെ നിരവധി പരിഹാസങ്ങള്‍ കേട്ടിട്ടുണ്ട്. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ പരിഹാസങ്ങള്‍ കുറഞ്ഞു. എന്നാല്‍ എന്നെക്കുറിച്ച് ചില അടക്കംപറച്ചിലുകള്‍ ഉണ്ടാകുന്നുണ്ടെന്ന് എനിക്കറിയാമായിരുന്നു. എന്റെ നടത്തത്തെ കുറിച്ചും സംസാരരീതിയെക്കുറിച്ചുമെല്ലാമായിരുന്നു അത്. എനിക്ക് കുറവുകളില്ലെന്ന് തോന്നിച്ച ആദ്യത്തെ വ്യക്തി ഷാരൂഖായിരുന്നു. അദ്ദേഹം എല്ലാ കാര്യങ്ങളും സ്വാഭാവികമായി കണ്ടു.

സ്‌ത്രൈണതയുള്ളതിനാല്‍ എല്ലാവരും പരിഹസിച്ചപ്പോള്‍ ഷാരൂഖ് അത് അംഗീകരിക്കുകയാണ് ചെയ്തത്. ഇതേ കുറിച്ച് എന്നോട് പലതവണ തുറന്ന് സംസാരിച്ചു. എന്നെ പരിഹസിക്കുന്നതിന് പകരം മനസിലാക്കുകയാണ് അദ്ദേഹം ചെയ്തത്. ഷാരൂഖ് ഖാനും ഞാനും തമ്മില്‍ തുറന്ന സംഭാഷണങ്ങളുണ്ടായിട്ടുണ്ട്. എന്റെ വ്യക്തിത്വത്തെ കുറിച്ചും ലൈംഗികതയെ കുറിച്ചും സംസാരിക്കേണ്ടിവരുമ്പോള്‍ ഞാന്‍ ആദ്യം ആശ്രയിക്കുന്ന വ്യക്തി ഷാരൂഖാണ്. അദ്ദേഹം എനിക്ക് നല്‍കിയ പിന്തുണ വിലമതിക്കാനാകില്ല. അതിന്റെ ആഴം അദ്ദേഹത്തിന് പോലും അറിയില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News