ഷാറൂഖ്‌ സെയ്‌ഫിയെ എത്രയും പെട്ടെന്ന്‌ കേരളത്തിൽ എത്തിക്കും, ഡിജിപി അനിൽകാന്ത്‌

എലത്തൂർ ട്രെയിൻ തീവെയ്‌പ്പ്‌ കേസിലെ പ്രതിയെ പിടികൂടിയതായി സ്ഥിരീകരിച്ച്‌ ഡിജിപി അനിൽകാന്ത്‌. മഹാരാഷ്‌ട്രയിലെ രത്‌നഗിരിയിൽ നിന്നാണ്‌ ഇയാളെ പിടികൂടിയത്‌. പ്രത്യേക അന്വേഷണസംഘമാണ്‌ ഷാറൂഖ്‌ സെയ്‌ഫിയെ പിടികൂടിയതെന്നും ഭീകര വിരുദ്ധ സ്‌ക്വാഡും ദേശീയ ഏജൻസികളും മഹാരാഷ്‌ട്ര പൊലീസും പ്രതിയെ പിടികൂടാൻ സഹായിച്ചുവെന്നും ഡിജിപി പറഞ്ഞു. മഹാരാഷ്ട്ര ഡിജിപിയുമായി നിരന്തരം സംസാരിച്ചു വരികയാണ്. ഷാറൂഖ്‌ സെയ്‌ഫിയെ എത്രയും പെട്ടെന്ന്‌ കേരളത്തിൽ എത്തിക്കും. ആക്രമണത്തിന്‌ പിന്നിലുള്ള ലക്ഷ്യം അന്വേഷിച്ച്‌ വരികയാണെന്നും ഡിജിപി വ്യക്തമാക്കി.

ആലപ്പുഴ – കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിൽ ഞായറാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം നടന്നത്. എലത്തൂർ കോരപ്പുഴ പാലത്തിന് മുകളിൽ എത്തിയപ്പോൾ അക്രമി ഡി 1 കമ്പാർട്ട്‌മെന്റിലെ യാത്രക്കാർക്ക് നേരെ പെട്രോളൊഴിച്ച് തീകൊളുത്തുകയായായിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ച ഒരു കുഞ്ഞടക്കം 3 പേരെ റെയിൽവെ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി. 9 പേർക്ക് പൊള്ളലേറ്റു. പെട്രോൾ ഒഴിച്ച് തീവെച്ച ശേഷം അക്രമി ചങ്ങല വലിച്ച് ട്രെയിൻ നിർത്തി രക്ഷപ്പെടുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News