എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസ്, പ്രതി ഷാരൂഖ് സെയ്ഫിയുടെ കസ്റ്റഡി കാലാവധി നീട്ടി

എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസില്‍ പ്രതി ഷാരൂഖ് സെയ്ഫിയുടെ കസ്റ്റഡി കാലാവധി നീട്ടി. ഈ മാസം പന്ത്രണ്ട് വരെയാണ് ഷാരൂഖിനെ എന്‍ ഐ എ കസ്റ്റഡിയില്‍ വിട്ടത്. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യണമെന്ന് എന്‍ ഐ എ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഒപ്പം ഷാരൂഖിന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യും.

ഏഴു ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെത്തുടര്‍ന്ന് പ്രതിയെ തിങ്കളാഴ്ച എന്‍ ഐ എ കോടതിയില്‍ ഹാജരാക്കിയിരുന്നു. മൂന്നുദിവസത്തേക്ക് കൂടി കസ്റ്റഡിയില്‍ വിട്ടു നല്‍കണമെന്നായിരുന്നു എന്‍ ഐ എ യുടെ ആവശ്യം. എന്‍ ഐ എ സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയില്‍ വിശദമായ വാദം കേട്ട ശേഷമാണ് കോടതി കസ്റ്റഡി കാലാവധി നീട്ടി നല്‍കിയത്. കുറ്റകൃത്യത്തിനുള്ള പ്രേരണ, തീവ്രവാദ സംഘടനകളുടെ സ്വാധീനം, ഷാരൂഖ് സെയ്ഫിക്ക് പ്രാദേശിക സഹായം ലഭിച്ചിരുന്നോ തുടങ്ങിയ കാര്യങ്ങളാണ് എന്‍ ഐ എ പ്രധാനമായും അന്വേഷിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News