ട്രെയിന്‍ തീവയ്പ്പ്‌ കേസ്, ഷാരുഖ് സെയ്ഫിയെ തെളിവെടുപ്പിനായി ഹാജരാക്കും

കോഴിക്കോട് ട്രെയിന്‍ തീവെപ്പ് കേസില്‍ പ്രതി ഷാരുഖ് സെയ്ഫിയെ തെളിവെടുപ്പിനായി ഹാജരാക്കും. 10 ദിവസത്തെ കസ്റ്റഡി അപേക്ഷ പൊലീസ് ആവശ്യപ്പെട്ടേക്കും.

രാത്രി വൈകിയും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതി ഷാരൂഖ് സെയ്ഫിയെ പ്രവേശിപ്പിച്ച കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഉണ്ടായിരുന്നു. അതീവ സുരക്ഷയില്‍ ആണ് പൊലീസിന്റെ ഓരോ ചലനങ്ങളും. പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയ ശേഷം പ്രതിയെ ചോദ്യാവലിക്ക് അനുസരിച്ചാണ് ചോദ്യം ചെയ്യുക. പ്രാഥമിക ചോദ്യം ചെയ്യലില്‍ പ്രതി പല ചോദ്യങ്ങള്‍ക്കും കൃത്തുമായ ഉത്തരം നല്‍കിയിട്ടില്ല എന്നാണ് ലഭിക്കുന്ന വിവരം.

പ്രതിക്ക് ഒപ്പം മറ്റ് കൂട്ടാളികള്‍ ഉണ്ടോ എന്നതില്‍ ഉള്‍പ്പെടെ അന്വേഷണ സംഘം പരിശാധിച്ച് വരുകയാണ്. പ്രതിയുടെ ആരോഗ്യനിലക്ക് അനുസരിച്ച് ആക്രമണം നടന്ന സ്ഥലത്തും മറ്റിടങ്ങളിലും തെളിവെടുപ്പ് നടത്തും. ആക്രമണ ശൈലിയും, അട്ടിമറി സംശയവും കണക്കിലെടുത്ത് അതീവ
ജാഗ്രതയോടെയാണ് പൊലീസ് നീക്കങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News