രക്ഷപെട്ടത് കത്തിച്ച ട്രെയിനില്‍ തന്നെ; പ്രതിയുടെ മൊഴി ഇങ്ങനെ

എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫി രക്ഷപെട്ടത് ആലപ്പുഴ – കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ തന്നെയെന്ന് പ്രാഥമിക മൊഴി വിവരങ്ങള്‍. കേരളത്തില്‍ എത്തിയത് ആദ്യമായെന്ന് മൊഴി നല്‍കിയ പ്രതി ഉദ്ദേശത്തെ കുറിച്ച് വ്യക്തമായ മറുപടി നല്‍കിയില്ല. അതേസമയം വൈദ്യപരിശോധനയ്ക്കായി പ്രതിയെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ എത്തിക്കും.

ഇന്ന് രാവിലെയാണ് ട്രെയിന്‍ തീവയ്പ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയെ കേരളത്തിലെത്തിച്ചത്. പ്രതിയെ കോഴിക്കോടെത്തിച്ച ശേഷം പ്രാഥമിക ചോദ്യം ചെയ്യലിന് വിധേയനാക്കും. തുടര്‍ന്ന് മജിസ്‌ട്രേറ്റിന് മുന്നില്‍ പ്രതിയെ ഹാജരാക്കും. തുടര്‍ന്നാകും ഇയാളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുള്ള അപേക്ഷ പൊലീസ് സമര്‍പ്പിക്കുക.

Also Read: ലോകായുക്ത പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തപ്പെട്ടത് എന്തുകൊണ്ട്?

മഹാരാഷ്ട്രയില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. ആശുപത്രിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കവെയാണ് ഇയാള്‍ പിടിയിലായത്. രത്നഗിരിയിലെ ആശുപത്രിയില്‍ പ്രതി ചികിത്സ തേടിയിരുന്നു. ഇയാള്‍ക്ക് ശരീരത്തില്‍ പൊള്ളലേറ്റതിന്റെ പാടുകളുമുണ്ടായിരുന്നു.

ആലപ്പുഴ – കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസില്‍ ഞായറാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം നടന്നത്. എലത്തൂര്‍ കോരപ്പുഴ പാലത്തിന് മുകളില്‍ എത്തിയപ്പോള്‍ അക്രമി ഡി 1 കമ്പാര്‍ട്ട്മെന്റിലെ യാത്രക്കാര്‍ക്ക് നേരെ പെട്രോളൊഴിച്ച് തീകൊളുത്തുകയായായിരുന്നു. രക്ഷപെടാന്‍ ശ്രമിച്ച ഒരു കുഞ്ഞടക്കം 3 പേരെ റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 9 പേര്‍ക്ക് പൊള്ളലേറ്റു. പെട്രോള്‍ ഒഴിച്ച് തീവെച്ച ശേഷം അക്രമി ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തി രക്ഷപെടുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News