2023 ലെ ജനപ്രിയ താരങ്ങളുടെ പട്ടിക; ഷാരൂഖ് ഖാനോടൊപ്പം മലയാളത്തിന്റെ പ്രിയനടിയും

shahrukh khan

ഐഎംഡിബി 2023 ലെ ജനപ്രിയ താരങ്ങളുടെ പട്ടിക പുറത്തുവിട്ടതിൽ ഷാരൂഖ് ഖാൻ ഒന്നാമത്. വിജയ് പോലുമില്ലാത്ത പട്ടികയിൽ മലയാളത്തിലൂടെ അരങ്ങേറ്റം കുറിച്ച വാമിഖ ഗബ്ബിയാണ് നാലാം സ്ഥാനത്ത്. ആലിയ ഭട്ട്, ദീപിക പദുക്കോൺ എന്നിവരാണ് പട്ടികയില്‍ രണ്ടും മൂന്നും സ്ഥാനത്ത്. ഓസ്‌കാർ അവാര്‍ഡ് നേടിയ ആർആർആർ സിനിമ, നെറ്റ്ഫ്ലിക്സ് ആക്ഷന്‍ ത്രില്ലര്‍ സിനിമ ഹാർട്ട് ഓഫ് സ്റ്റോൺ, കരൺ ജോഹറിന്റെ റോക്കി ഔർ റാണി കി പ്രേം കഹാനിയി എന്നീ ചിത്രങ്ങളാണ് ആലിയയ്ക്ക് രണ്ടാം സ്ഥാനം കിട്ടാന്‍ കാരണമാക്കിയത്.

ALSO READ: പ്രിയനടന്‍ ഇന്ദ്രന്‍സ് പത്താം തരം തുല്യതാ പഠനത്തിന് ചേര്‍ന്നതില്‍ അഭിനന്ദിക്കുന്നു; മന്ത്രി എം ബി രാജേഷ്

മലയാള ചിത്രമായ ‘ഗോദ’യാണ് വാമിഖയെ ശ്രദ്ധേയമാക്കിയത്. നയൻതാര, തമന്ന ഭാട്ടിയ, കരീന കപൂർ ഖാൻ, ശോഭിത ധൂളിപാല, അക്ഷയ് കുമാർ, വിജയ് സേതുപതി എന്നിവരാണ് പട്ടികയിലുള്ള ബാക്കിയുള്ളവർ.

ALSO READ: നടൻ സൂര്യക്ക് പരിക്ക്; കങ്കുവയുടെ ചിത്രീകരണം നിർത്തിവച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News