കണ്ണൂരിന് ശേഷം അന്വേഷണ സംഘം ഷൊർണ്ണൂരിലേക്ക്, ഷാരൂഖ് സെയ്ഫിയുമായി ഇന്നും തെളിവെടുപ്പ്

എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിൽ പ്രതി ഷാരൂഖ് സെയ്ഫിയുമായി അന്വേഷണസംഘം ഇന്ന് വീണ്ടും തെളിവെടുപ്പ് നടത്തും. ഷൊർണ്ണൂരിലായിരിക്കും ആദ്യ തെളിവെടുപ്പ്. കഴിഞ്ഞ ദിവസം പ്രതിയെയും കൊണ്ട് തീവെച്ച D1,D2 കോച്ചുകളിൽ അന്വേഷണ സംഘം തെളിവെടുപ്പ് നടത്തിയിരുന്നു.

അതേസമയം, എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസില്‍ പ്രതിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. പ്രതി ഷാറൂഖ് സെയ്ഫിക്ക് തീവ്രവാദബന്ധമുണ്ടോ എന്നതടക്കമുള്ള വിഷയങ്ങള്‍ അന്വേഷിക്കേണ്ടതുണ്ട് എന്നാണ് പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. തീവയ്പ്പിന് ശേഷം റെയില്‍വേ ട്രാക്കില്‍ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഈ സംഭവത്തിലും ഷാരൂഖ് സെയ്ഫിക്ക് ബന്ധമുണ്ടോ എന്ന കാര്യവും പരിശോധിക്കേണ്ടതുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

കേസില്‍ ഷാരൂഖ് സെയ്ഫിയുടെ സാമ്പത്തിക ഇടപാടുകള്‍ പൊലീസ് പരിശോധിച്ചു വരികയാണ്. കുറ്റകൃത്യത്തിലേക്ക് പ്രതി നീങ്ങാന്‍ കാരണമായത് സാമ്പത്തികമായ താത്പര്യങ്ങളാണോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ആക്രമണം നടത്താന്‍ പ്രതിക്ക് പ്രാദേശിക സഹായം ലഭിച്ചു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലും അന്വേഷണം പുരോഗമിക്കുകയാണ്. ഡിവൈഎസ്പി ബെന്നിയുടെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘം കേരള ഹൗസില്‍ ക്യാമ്പ് ചെയ്തുകൊണ്ടാണ് നടപടികള്‍ മുന്നോട്ട് കൊണ്ടുപോകുന്നത്. ഷാറൂഖ് സെയ്ഫിയുടെയും കുടുംബത്തിന്റെയും ബാങ്ക് അക്കൗണ്ടുകളുടെ പരിശോധന ഇന്നലെവരെ നടത്തിയിരുന്നു. ഹവാല ഇടപാടുകളുടെ ചില ബന്ധങ്ങള്‍ ഷാറൂഖിന് ഉണ്ടായിരുന്നു എന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News