തൃശ്ശൂർ സ്വർണ്ണക്കടത്ത് കേസിൽ പൊലീസ് അന്വേഷിക്കുന്ന പത്തനംതിട്ട തിരുവല്ലയിലെ ഷാഹുൽഹമീദിന് നിലവിൽ സംഘടനയുമായി യാതൊരു ബന്ധവുമില്ലെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ്. എന്നാൽ ഷാഹുൽ ഹമീദ് ഡിവൈഎഫ്ഐയുടെ നേതാവാണെന്ന വിശേഷണവുമായി മനോരമ, മാതൃഭൂമി ഉൾപ്പെടെയുള്ള ചില മാധ്യമങ്ങൾ വ്യാജ വാർത്ത സൃഷ്ടിക്കുന്നുണ്ടെന്നും ഇത് വസ്തുതാ വിരുദ്ധമാണെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ അറിയിച്ചു.
ALSO READ: നിലമ്പൂരിൽ സിപിഐഎം രാഷ്ട്രീയ വിശദീകരണയോഗം ഒക്ടോബർ ഏഴിന് നടക്കും
തിരുവല്ലയിലെ മുത്തൂർ എന്ന സ്ഥലത്ത് ഹോട്ടലിൽ വച്ച് ഉണ്ടായ അക്രമണത്തിന് നേതൃത്വം കൊടുത്ത ചങ്ങനാശ്ശേരിയിലെ ഒരു സംഘവുമായി ഷാഹുലിന് ബന്ധമുണ്ട് എന്ന് മനസിലാക്കി DYFI-യിൽ നിന്ന് രണ്ട് വർഷം മുന്നേ അദ്ദേഹത്തെ പുറത്താക്കിയതാണ്. മാത്രമല്ല അന്ന് ഹോട്ടലിൽ വച്ച് ക്വട്ടേഷൻ സംഘത്തെ ചെറുത്തതും DYFI ആണ്. സമൂഹത്തിലെ തെറ്റായ പ്രവണതകൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന DYFI പോലുള്ള സംഘടനകളെ താറടിച്ച് കാണിക്കുന്നവർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും നിലവിൽ അവിടെ യൂണിറ്റ് സെക്രട്ടറി അജ്മലും പ്രസിഡണ്ട് ശിവപ്രസാദുമാണെന്നും സംഘടനാ നേതൃത്വം വ്യക്തമാക്കി.
മാധ്യമങ്ങളുടെ വ്യാജ വാർത്തകൾക്കെതിരെ ശക്തമായ പ്രതിരോധം ഉയർത്തുമെന്നും DYFI സംസ്ഥാന സെക്രട്ടേറിയേറ്റ് അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here