യുഡിഎഫിന്റെ വ്യാജ പ്രചാരണത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനൊരുങ്ങി ശൈലജ ടീച്ചർ

യുഡിഎഫിന്റെ വ്യാജ പ്രചാരണത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനൊരുങ്ങി വടകരയിലെ എൽഡിഎഫ് സ്ഥാനാർഥി കെ.കെ ശൈലജ ടീച്ചർ. കൊവിഡ് കാലത്തെ പർച്ചേസിന്റെ പേരിൽ യുഡിഎഫ് തനിക്കെതിരെ നടത്തുന്ന വ്യാജ പ്രചാരണം യാതൊരു തെളിവുമില്ലാതെയാണെന്നും ശൈലജ ടീച്ചർ ആരോപിച്ചിരുന്നു. യുഡിഎഫ് വ്യക്തിപരമായി തന്നെ അധിക്ഷേപിക്കുന്നുവെന്നും ശൈലജ ടീച്ചർ വ്യക്തമാക്കി.

ALSO READ: തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള മാധ്യമ വാർത്തകൾ, പാർട്ടിയോഗത്തിനിടെ കയ്യാങ്കളിയുണ്ടായെന്ന പ്രചരണം തെറ്റ്: മന്ത്രി വി എൻ വാസവൻ

അതേസമയം വടകരയിൽ പ്രചാരണം തുടങ്ങിയതു മുതല്‍ കെകെ ശൈലജക്കെതിരെ കൊവിഡ് കാല പര്‍ച്ചേസ് സംബന്ധിച്ച ആരോപണങ്ങളും യുഡിഎഫ് ഉയർത്തുന്നുണ്ട്. ഇത് ഇലക്ഷൻ മുന്നിൽ കണ്ടു പ്രചരണം മാത്രമാണെന്ന് വ്യക്തമാണ്. സമൂഹ മാധ്യമങ്ങളില്‍ അടക്കം ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് ടീച്ചർക്ക് വടകരയിൽ ഏറി വരുന്ന സ്വീകാര്യത കണ്ടാണ് എന്ന് വ്യക്തമാണ്.

അതേസമയം യുഡിഎഫ് നടത്തുന്ന ഈ വ്യാജ പ്രചാരണം പ്രതിസന്ധി ഘട്ടത്തിൽ ആരോഗ്യ പ്രവർത്തകരുടെയും പൊതു ജനങ്ങളുടെയും ജീവൻ രക്ഷിക്കാനായി നടത്തിയ ഇടപെടലിനെ കൊള്ളയായി ചിത്രീകരിക്കുന്നതാണെന്നും ഇതിൽ നിയമനടപടി സ്വീകരിക്കുമെന്നും ശൈലജ ടീച്ചർ വ്യക്തമാക്കിയിരുന്നു. ഈ നിലപാട് യുഡിഎഫ് തുടരുന്ന സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുന്നതെന്ന് ശൈലജ ടീച്ചർ പറഞ്ഞു.

ALSO READ: മോദി സർക്കാർ രാജ്യത്തിൻ്റെ സാമ്പത്തിക നിലയെ തകർത്തു: ബിനോയ് വിശ്വം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News