ശൈലജ ടീച്ചറെ സാമൂഹ്യ മാധ്യമങ്ങളില്‍ അപകീര്‍ത്തിപ്പെടുത്തിയ കേസ്; ഒരാള്‍ അറസ്റ്റില്‍

വടകര ലോകസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന കെ കെ ശൈലജ ടീച്ചറെ സാമൂഹ്യ മാധ്യമങ്ങളില്‍ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. തിരുവനന്തപുരം ഉച്ചക്കട വിരാളി വില്ലയില്‍ എന്‍. വിനില്‍ കുമാറിനെയാണ് വടകര സൈബര്‍ ക്രൈം ഇന്‍സ്പക്ടര്‍ അറസ്റ്റ് ചെയ്തത്.

ALSO READ: ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം; പദ്ധതി വേഗത്തില്‍ യാഥാര്‍ത്ഥ്യമാക്കണമെന്ന് സിപിഐഎം കോട്ടയം ജില്ലാ സമ്മേളനം പ്രമേയം

കെ കെ ശൈലജയെ ‘റാണിയമ്മ, കേരളത്തിന്റ പുണ്യമാണ് ടീച്ചറമ്മ’ എന്നിങ്ങനെയുള്ള അടിക്കുറുപ്പോടുകൂടി ഫോട്ടോ എഡിറ്റ് ചെയ്ത് ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ച കേസിലാണ് അറസ്റ്റ്.

ALSO READ: മാലിന്യമെറിഞ്ഞപ്പോൾ വളർത്തു നായയുടെ മേൽ പതിച്ചു, മധ്യപ്രദേശിൽ ദളിത് സ്ത്രീയേയും മകളെയും റോഡിലൂടെ വലിച്ചിഴച്ച് യുവാക്കൾ- 2 പേർ പിടിയിൽ

നിലവില്‍ ചെന്നൈയില്‍ താമസിക്കുന്ന പ്രതിയെ അന്വേഷിച്ച് അന്വേഷണ സംഘം 2024 ഏപ്രില്‍ മാസം ചെന്നൈയില്‍ എത്തിയെങ്കിലും പ്രതി മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്ത് രക്ഷപെടുകായായിരുന്നു. ഐ എം ഇ ഐ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വഷണത്തിലാണ് പ്രതി അറസ്റ്റിലായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News