പേരാമ്പ്ര ജനതയുടെ സ്‌നേഹോഷ്മളമായ സ്വീകരണം ഏറ്റുവാങ്ങി ശൈലജ ടീച്ചര്‍; ഫോട്ടോ ഗ്യാലറി

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സിപിഐഎമ്മിന്റെ വടകര സ്ഥാനാര്‍ത്ഥിയാണ് കെ കെ ശൈലജ ടീച്ചര്‍. ഓരോ ദിവസവും വോട്ടര്‍മാരുടെ ഇടയിലെത്തുമ്പോള്‍ ഉജ്ജ്വല സ്വീകരണമാണ് ടീച്ചര്‍ ഏറ്റുവാങ്ങുന്നത്.

ഇന്ന് പേരാമ്പ്രയില്‍ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം കെ കെ ശൈലജ നടത്തിയ റോഡ് ഷോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

പതിനായിര കണക്കിനാളുകളാണ് ടീച്ചറുടെ റോഡ് ഷോയില്‍ പങ്കെടുത്തത്. ചുവപ്പില്‍ നിറഞ്ഞു നിന്ന ആ ജനാവലി സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്.

അതേസമയം, ടീച്ചര്‍ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ വന്‍ പ്രതിഷേധമാണ് മണ്ഡലത്തിലെ ജനങ്ങള്‍ക്കിയടില്‍ നിന്നും ഉയരുന്നത്. പൊതുവേദിയില്‍ പറയാന്‍ കഴിയാത്ത കമന്റുകളിലൂടെയാണ് ഇവര്‍ കെ കെ ശൈലജയുടെ ഫേസ്ബുക്ക് പേജിലും സോഷ്യല്‍ മീഡിയയിലും ആക്രമണം അഴിച്ചുവിടുന്നത്. സ്ത്രീയെന്ന പരിഗണന പോലും നല്‍കാതെയാണ് സൈബര്‍ ആക്രമികള്‍ കെ കെ ശൈലജക്ക് നേരെ ചാടി വീഴുന്നത്.

ഷാഫി പറമ്പില്‍ സ്ഥാനാര്‍ഥിയായി വടകരയില്‍ എത്തിയതോടെയാണ് കെ കെ ശൈലജക്കെതിരെയുള്ള സൈബര്‍ ആക്രമണം ആരംഭിച്ചത്. വലിയ സ്ഥാനാര്‍ത്ഥിയാണെന്ന് മട്ടില്‍ വടകരയിലെത്തിയ ഷാഫി പറമ്പില്‍ കെ കെ ശൈലജയുടെ ജനപിന്തുണ കണ്ടു അന്തംവിട്ട അവസ്ഥയിലാണ്. തോല്‍വി ഭയക്കുന്ന ഷാഫി പറമ്പിന്റെ അനുയായികളാണ് ഇപ്പോള്‍ രാഷ്ട്രീയം മാറ്റിവച്ച് അശ്ലീല പ്രചരണവുമായി രംഗത്തിറങ്ങിയിരിക്കുന്നത്. ഇതിന് തടയിടാന്‍ ഷാഫി പറമ്പിലെ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകുന്നില്ല.ഇതിന് വടകരയിലെ ജനങ്ങള്‍ രാഷ്ട്രീയത്തിന് അതീതമായി മറുപടി നല്‍കുമെന്നാണ് കെ കെ ശൈലജ പ്രതികരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News