‘ഈ ഓഫർ നിരസിച്ചാൽ നഷ്ടം നിങ്ങൾക്ക്’ ; സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ മറവില്‍ ലക്ഷങ്ങള്‍ തട്ടിയ യുവതി അറസ്റ്റിൽ

MONEY SCAM

സ്വകാര്യ ധനമിടപാട് സ്ഥാപനത്തിന്‍റെ മറവില്‍ ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസിലെ പ്രതിയായ 36 കാരി അറസ്റ്റില്‍. കായംകുളത്ത് മിനി കനകം ഫിനാൻസ് എന്ന പേരിൽ സ്വകാര്യ സ്വർണ്ണ പണയ സ്ഥാപനം നടത്തി വന്ന കൃഷ്ണപുരം സ്വദേശിനി ഷൈനി സുശീലനാണ് പോലീസ് പിടിയിലായത്. സ്വർണ്ണം ഈടായി വാങ്ങി പണം നൽകുന്നതായിരുന്നു യുവതിയുടെ ബിസിനസ്.

ALSO READ; തിരുവമ്പാടി കെഎസ്ആർടിസി ബസ് അപകടം: ഡ്രൈവറുടെ അശ്രദ്ധയെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ട്

പിന്നീട് ആളുകള്‍ പണം തിരികെ നല്‍കി സ്വര്‍ണം തിരിച്ചെടുക്കാന്‍ വരുമ്പോള്‍ പലിശയും മുതലും വാങ്ങിയ ശേഷം സ്വര്‍ണം തിരികെ നല്‍കാതെ താന്‍ പുതിയതായി ഒരു ബിസിനസ് ആരംഭിക്കുകയാണെന്നും സ്വര്‍ണം അതിലേക്ക് നിക്ഷേപിച്ചാല്‍ വന്‍ തുക ലാഭമായി ലഭിക്കുമെന്നും പറഞ്ഞ് വിശ്വസിപ്പിക്കും. മറ്റേത് ബിസിനസിൽ നിക്ഷേപിച്ചാലും കിട്ടാത്ത ലാഭം, നിങ്ങള്‍ ചെയ്യേണ്ടത് സ്വര്‍ണം നിക്ഷേപിക്കുകയെന്നത് മാത്രമാണ്, വിഹിതം കൃത്യമായി അക്കൗണ്ടിലെത്തും തുടങ്ങി കസ്റ്റമറെ വീ‍ഴ്ത്തുന്ന നിരവധി ഓഫറുകളാണ് മുന്നോട്ടുവയ്ക്കുക. ഇത്തരത്തിൽ സ്വര്‍ണം കൈക്കലാക്കിയ ശേഷം ഒടുവില്‍ പണവുമില്ല സ്വര്‍ണവുമില്ല എന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തും. ഇതോടെയാണ് തട്ടിപ്പിന് ഇരയായതായി സ്വര്‍ണം നല്‍കിയവര്‍ക്ക് പോലും മനസ്സിലാകുക.

ALSO READ; ആദ്യ പകുതി ‘തീ’ പിടിപ്പിക്കും: പുഷ്പ 2ൽ വമ്പൻ സർപ്രൈസുകൾ

കായംകുളം സ്റ്റേഷനിൽ നിലവിൽ ഷൈനിക്കെതിരെ 3 കേസുകളാണ് പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ചേർത്തലയിലെ ഒരു ബ്യൂട്ടി പാർലറിൽ ജോലി ചെയ്തു വന്നിരുന്ന ഷൈനി, പോലീസ് കേസെടുത്തതിനെ തുടർന്ന് ഒളിവിൽ പോയെങ്കിലും പിടിയിലാവുകയായിരുന്നു. സിഐ അരുണ്‍ ഷാ, എസ്‌ഐമാരായ അജിത്ത്, ദിലീപ്, പൊലീസ് ഉദ്യോഗസ്ഥരായ സജീവന്‍, അരുണ്‍, അഖില്‍ മുരളി, സോനുജിത്ത്, അമീന, നൂറ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News