പൊലീസിന്റെ വയര്‍ലെസ് സന്ദേശം ചോര്‍ത്തിയെന്ന കേസില്‍ മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയ അറസ്റ്റില്‍. കൊച്ചി പാലാരിവട്ടം പൊലീസാണ് ഷാജന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അഭിഭാഷകന്‍ ഫിര്‍ദൗസിന്‍റെ പരാതിയില്‍ എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി നിര്‍ദേശപ്രകാരം പാലാരിവട്ടം പൊലീസ് ഷാജന്‍ സ്ക്കറിയക്കെതിരെ കേസെടുത്തിരുന്നു. തുടര്‍ന്ന് ഒളിവില്‍ പോയിരുന്ന ഷാജനോട് അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ കീഴടങ്ങാന്‍ കോടതി നിര്‍ദേശിച്ചിരുന്നു.
Also Read: നിരന്തരം രാഷ്ട്രീയ അക്രമം നടത്തുന്ന ഗവര്‍ണര്‍ എല്ലാ അതിരുകളും ലംഘിച്ചു: സിപിഐഎം പൊളിറ്റ് ബ്യൂറോ
പൊലീസിന്‍റെ വയര്‍ലസ് സന്ദേശം ചോര്‍ത്തുകയും ഷാജന്‍ സ്‌കറിയ തന്‍റെ യുട്യൂബ് ചാനലിലൂടെ അത് പ്രചരിപ്പിക്കുകയും ചെയ്തത് ഗുരുതര കുറ്റകൃത്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകനായ ഫിര്‍ദൗസ് കോടതിയെ സമീപിച്ചത്. ഔദ്യോഗിക രഹസ്യങ്ങള്‍ ഗൂഗിളിന്‍റെ കീഴിലുള്ള യൂട്യൂബ് വഴി പ്രചരിപ്പിക്കുന്നത് സൈബര്‍ തീവ്രവാദത്തിന്‍റെ പരിധിയില്‍വരുമെന്നും അതിനാല്‍ കുറ്റക്കാര്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശിക്കണമെന്നും പരാതിക്കാരന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഗൂഗിള്‍ കമ്പനി ഒന്നാം പ്രതിയായ കേസില്‍ 9 ാം പ്രതിയാണ് ഷാജന്‍ സ്‌കറിയ. കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനാല്‍ ഷാജനെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
Also Read: രാജസ്ഥാനിലും നേതൃത്വ മാറ്റത്തിനു ഒരുങ്ങി ഹൈക്കമാന്റ്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here