ഷാജന്‍ സ്കറിയയ്ക്ക് നിയമത്തോട് ബഹുമാനമില്ല: വിമര്‍ശനവുമായി കേരള ഹൈക്കോടതി

മതസ്‌പർദ്ധ വളർത്തുന്ന രീതിയിൽ വീഡിയോ ചിത്രീകരിച്ച്‌ പ്രചരിപ്പിച്ചെന്ന കേസിൽ മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയയ്‌ക്ക്‌ ഹൈക്കോടതിയുടെ രൂക്ഷവിമർശം. കോടതി ഉത്തരവുണ്ടായിട്ടും ചോദ്യം ചെയ്യലിന്‌ ഹാജരാകാതിരുന്നതിനെ തുടർന്നാണ്‌ ഹൈക്കോടതി വിമർശിച്ചത്‌. നിയമത്തോട്‌ ബഹുമാനമില്ലാത്തയാളാണ്‌ ഷാജൻ സ്‌കറിയ. നിയമത്തെ കാര്യമാക്കാത്ത സമീപനമാണിത്‌. അഞ്ചു സഹോദരങ്ങളുണ്ടായിരിക്കെ, അമ്മയെ പരിചരിക്കാനെന്ന പേരിൽ ചോദ്യം ചെയ്യലിന്‌ ഹാജരാകാതിരുന്ന നടപടി നിയമത്തോടുള്ള ബഹുമാനക്കുറവാണെന്നും ജസ്‌റ്റിസ്‌ കെ ബാബു വിമർശിച്ചു.

ALSO READ: നേപ്പാളിൽ ബസ് അപകടത്തിൽപ്പെട്ടു; 7 മരണം

മതസ്‌പർദ്ധ വളർത്തുന്ന രീതിയിൽ വീഡിയോ ചിത്രീകരിച്ച്‌ പ്രചരിപ്പിച്ചെന്ന കേസിൽ ഷാജൻ സ്‌കറിയയുടെ മുൻകൂർ ജാമ്യഹർജിയിലെ പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ പരാമർശമുണ്ടായത്‌. ഷാജൻ ചോദ്യം ചെയ്യലിന് ഹാജരാകാത്തതിനാൽ അന്വേഷണം നിലച്ചിരിക്കുകയാണെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. പ്രോസിക്യൂഷന്റെ വാദം പരിഗണിച്ച കോടതി, ഷാജന്റെ ഇടക്കാല ജാമ്യ ഉത്തരവിൽ മാറ്റം വരുത്തേണ്ടതുണ്ടോയെന്നതടക്കമുള്ള വിഷയങ്ങൾ പരിഗണിക്കാനായി ഹർജി വെള്ളിയാഴ്‌ച പരിഗണിക്കാൻ മാറ്റി.

നിലമ്പൂർ നഗരസഭാ സ്ഥിരം സമിതി അധ്യക്ഷൻ സ്‌കറിയയുടെ പരാതിയിൽ നിലമ്പൂർ പൊലീസ്‌ രജിസ്‌റ്റർ ചെയ്‌ത കേസിൽ ഹൈക്കോടതി ഷാജൻ സ്‌കറിയയ്‌ക്ക്‌ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ആഗസ്‌ത്‌ 17ന്‌ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകാണമെന്നും അറസ്‌റ്റ്‌ ചെയ്‌താൽ ജാമ്യത്തിൽ വിടണമെന്നുമായിരുന്നു ഇടക്കാല ഉത്തരവ്‌. എന്നാൽ, 85 വയസുള്ള അമ്മയ്‌ക്ക്‌ സുഖമില്ലാത്തതിനാൽ ചോദ്യം ചെയ്യലിന്‌ സമയം നീട്ടി നൽകണമെന്നാവശ്യപ്പെട്ട്‌ തലേദിവസം ഷാജൻ ഹൈക്കോടതി രജിസ്‌ട്രിയിൽ അപേക്ഷ നൽകി. എന്നാൽ, ഇത്തരമൊരു അപേക്ഷയെക്കുറിച്ച്‌ മുൻകൂർ ജാമ്യഹറജി പരിഗണിക്കുന്ന സിംഗിൾ ബെഞ്ചിനെ അറിയിച്ചില്ല. അമ്മയ്‌ക്ക്‌ അഞ്ചു ദിവസത്തെ പരിചരണം വേണമെന്നാണ്‌ മെഡിക്കൽ സർട്ടിഫിക്കറ്റിൽ പറയുന്നത്‌. എന്നാൽ, അഞ്ച്‌ സഹോദരങ്ങളുള്ള ഷാജൻ ഇത്തരമൊരു കാരണം പറഞ്ഞ് ഒഴിവാകാൻ ശ്രമിച്ചത് നിയമത്തെ ബഹുമാനമില്ലാത്തത് കൊണ്ടാണെന്നായിരുന്നു കോടതിയുടെ നിലപാട്‌.

ALSO READ: മനോരമയ്ക്കും മാതൃഭൂമിക്കും എതിരെ മന്ത്രി അഹമ്മദ് ദേവർകോവിലിന്‍റെ വക്കീൽ നോട്ടീസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News