മറുനാടന്‍ മലയാളി ചാനല്‍ മേധാവി ഷാജന്‍ സ്‌കറിയ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരായില്ല. കൊച്ചിയിലെ ഇ.ഡിയുടെ ഓഫീസില്‍ ഇന്ന് ഹാജരാകണമെന്നാവശ്യപ്പെട്ട് ഷാജന്‍ സ്‌കറിയക്ക് നോട്ടീസ് നല്‍കിയിരുന്നു. ഷാജന്‍ സ്‌കറിയ ഒളിവിലെന്നാണ് സൂചന.
Also Read- ഷാജന്‍ സ്‌കറിയക്ക് വീണ്ടും തിരിച്ചടി; മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി
വിദേശനാണ്യ വിനിമയ നിയന്ത്രണ ചട്ടപ്രകാരം (ഫെമ) ഹാജരാകാനായിരുന്നു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടത്. കോട്ടയത്തെ വീടിന്റെ വിലാസത്തിലാണ് നോട്ടീസ് അയച്ചത്. ഷാജന്‍ ഇത് കൈപ്പറ്റിയിരുന്നില്ല. വീണ്ടും നോട്ടീസ് അയക്കാനാണ് ഇ.ഡിയുടെ തീരുമാനം.
ഷാജന്റെ എല്ലാ സ്വത്തുക്കളുടെയും 10 വര്‍ഷത്തെ ആദായനികുതി അടച്ചതിന്റെയും 10 വര്‍ഷത്തെ ബാലന്‍സ് ഷീറ്റും സഹിതം ഹാജരാകാനാണ് ഇ.ഡി ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം, ഷാജന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ഹൈകോടതി വെള്ളിയാഴ്ച വിധി പറയും. ഷാജന്‍ സ്‌കറിയ നടത്തുന്നത് ശരിയായ മാധ്യമപ്രവര്‍ത്തനമല്ലെന്ന് കേസ് പരിഗണിച്ചപ്പോള്‍ ഹൈകോടതി വിമര്‍ശിച്ചിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here