വാതിൽപ്പടി വിതരണം തടസ്സപ്പെടില്ല: സപ്ലൈകോ എം ഡി

SUPPLYCO

സപ്ലൈകോക്ക് വേണ്ടി എൻ എഫ് എസ് എയുടെ ഭാഗമായി നടക്കുന്ന വാതിൽപടി വിതരണം മുടങ്ങില്ലെന്ന് സപ്ലൈകോ  മാനേജിംഗ് ഡയറക്ടർ ഷാജി വി നായർ അറിയിച്ചു. വാതിൽപ്പടി വിതരണം നടത്തിയ ഇനത്തിൽ സപ്ലൈകോ നൽകാനുള്ള ബിൽ കുടിശികയെ തുടർന്ന് ട്രാൻസ്പോർട്ടിങ് കരാറുകൾ സമരത്തിലേക്ക് നീങ്ങുകയാണെന്ന് നേരത്തെ അറിയിച്ചിരുന്നു.

കരാറുകാരുമായി സപ്ലൈകോ മാനേജിങ് ഡയറക്ടർ ഷാജി വി നായർ വെള്ളിയാഴ്ച നടത്തിയ ചർച്ചയിൽ, ഒരാഴ്ചയ്ക്കുള്ളിൽ കുടിശ്ശിക തുകയുടെ ആദ്യ ഗഡു നൽകുമെന്ന് സപ്ലൈകോ അറിയിച്ചു. ഇതേതുടർന്ന് കരാറുകാർ സമരത്തിൽ നിന്ന് പിൻവാങ്ങാൻ ധാരണയായിട്ടുണ്ടെന്ന് മാനേജിംഗ് ഡയറക്ടർ അറിയിച്ചു.

ENGLISH NEWS SUMMARY: Shaji V Nair, Managing Director of Supplyco, informed that the door-to-door distribution which is being done as part of NFSA for Supplyco will not stop. It was earlier informed that the transport contracts are going on strike due to the arrears of the bill to be paid by Supplyco for door step delivery.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News