കുടിവെള്ള കണക്ഷൻ വിച്ഛേദിച്ചു, സമരത്തിനിറങ്ങി ഷക്കീല

ഫ്ലാറ്റിലെ കുടിവെള്ള കണക്ഷൻ വിച്ഛേദിച്ചതിനെതിരെ രാത്രി സമരത്തിനിറങ്ങി നടി ഷക്കീല. ചെന്നൈ ചൂളൈമേട്ടിലെ ഫ്ലാറ്റ് സമുച്ചയത്തിലെ താമസക്കാർ നടത്തിയ തെരുവ് സമരത്തിനാണ് ഐക്യദാര്‍ഢ്യവുമായി ഷക്കീല എത്തിയത്. 40ഓളം കുടുംബങ്ങള്‍ താമസിക്കുന്ന ഫ്‌ളാറ്റില്‍ കഴിഞ്ഞ മൂന്ന് ദിവസമായി കുടിവെള്ളമില്ല.

Shakeela: No regrets over being a porn artiste

ഇതിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച രാത്രി സമരം നടക്കവേ അപ്രതീക്ഷിതമായാണ് ഷക്കീലയെത്തിയത്. പ്രതിഷേധിക്കുന്നവർക്കൊപ്പം നിന്ന് പ്രസംഗിക്കുന്നതിന്റെ വീഡിയോദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഷക്കീലയ്ക്ക് അഭിനന്ദന പ്രവാഹമാണ്. കുട്ടികളടക്കമുള്ളവരോട് അനീതി കാണിക്കരുതെന്നും കുടിവെള്ള കണക്ഷന്‍ ഉടന്‍ പുനഃസ്ഥാപിക്കണമെന്നും ഷക്കീല ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News