‘മത്സ്യകന്യകമാര്‍ക്കും ഇതുപോലെ അനുഭവങ്ങള്‍ ഉണ്ടാകും’ ;മാലിന്യ കൂമ്പാരത്തിൽ മത്സ്യകന്യകയായി ഷക്കീറ; വീഡിയോ

ഒരു മ്യൂസിക് ആല്‍ബത്തിന്റെ ചിത്രീകരണത്തിനായി പോപ് ഗായിക ഷക്കീറ മത്സ്യ കന്യകയായി മാലിന്യ കൂമ്പാരത്തിൽ കിടക്കുന്ന വീഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്.ഷക്കീറയുടെ ദേഹത്ത് എലി കയറുന്നതും ഉടന്‍ തന്നെ അലറിവിളിച്ച് എഴുന്നേല്‍ക്കുന്നതും വിഡിയോയിൽ കാണാം. ‘കോപ്പാ വാസിയ’ എന്ന ആല്‍ബം ചിത്രീകരിക്കുന്നതിനിടെയാണ് സംഭവം.

also read :സൗദി യുദ്ധ വിമാനം F-15SA തകർന്ന് വീണ് സൈനികർ മരിച്ചു

‘മത്സ്യകന്യകമാര്‍ക്കും ഇതുപോലെ അനുഭവങ്ങള്‍ ഉണ്ടാകും’ എന്ന ക്യാപ്ഷനോടെയാണ് ഷക്കീറ ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. മത്സ്യകന്യകയായി മാലിന്യക്കൂമ്പാരത്തിന് നടുവില്‍ ചെളിവെള്ളത്തില്‍ കിടന്ന് പാടുമ്പോഴാണ് എലി ദേഹത്ത് കയറുന്നത് . ഉടന്‍ തന്നെ ഗായിക അലറിവിളിച്ച് എഴുന്നേല്‍ക്കുന്നതാണ് വീഡിയോയിൽ. ഒരു മത്സ്യകന്യകയെ പിടിച്ച് പൊതുപ്രദര്‍ശനത്തിനായി ഒരു ടാങ്കില്‍ വയ്ക്കുന്നതാണ് ആല്‍ബത്തിന്റെ പ്രമേയം.

മത്സ്യകന്യക വേഷത്തില്‍ താന്‍ അനുഭവിച്ച ബുദ്ധിമുട്ടുകളെ കുറിച്ചും ഷക്കീറ പങ്കുവച്ചിരുന്നു. ഷൂട്ടിംഗിനിടെ ടാങ്കില്‍ നിന്ന് പുറത്തേക്ക് വരാന്‍ ബുദ്ധിമുട്ടിയിരുന്നെവെന്നും ക്രെയ്ന്‍ ഉപയോഗിച്ചാണ് സുരക്ഷിതമായി പുറത്തെത്തിച്ചതെന്നും ഷക്കീറ പറഞ്ഞിരുന്നു.

also read :‘സഞ്ജയ് ദത്തിന് ലോകേഷിന്റെ പിറന്നാൾ സമ്മാനം’, ലിയോയിലെ ക്യാരക്ടർ വീഡിയോ പുറത്ത്: രോമാഞ്ചമെന്ന് ആരാധകർ

View this post on Instagram

A post shared by Shakira (@shakira)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News