ഷക്കിറയുടെ പർപ്പിൾ ലംബോർഗിനി ഇനി ആരാധകർക്ക് സ്വന്തമാക്കാം; ആരാധകർക്ക് സ്വന്തം വണ്ടി സമ്മാനിക്കാനൊരുങ്ങി ഗായിക ഷക്കിറ

shakira purple lambo

ഒരുപാട് ആരാധകരുള്ള ഗായികയാണ് ഷക്കിറ. 2010-ൽ ദക്ഷിണാഫ്രിക്കയില്‍ നടന്ന ഫുട്‌ബോള്‍ ലോകകപ്പിന്റെ തീം സോങ് ‘വക്കാ വക്കാ…’ എന്ന ഗാനമാണ് ഷക്കിറയെ ഇത്രയേറെ ജനപ്രിയയാക്കിയത്. ഇപ്പോൾ ആരാധകർക്ക് ആവേശം നൽകുന്ന ഒരു വാർത്തയാണ് ഷക്കിറ പങ്കുവെച്ചിരിക്കുന്നത്. താൻ ഏറെ ഇഷ്ടപ്പെട്ട സ്വന്തമാക്കിയ തന്റെ പർപ്പിൾ ലംബോർഗിനി ആരാധകർക്ക് സമ്മാനിക്കാനാണ് ഷക്കിറ തീരുമാനിച്ചിരിക്കുന്നത്. പുതിയ ഗാനമായ സൊള്‍ടേര ആരാധകർ വലിയ രീതിയിൽ സ്വീകരിച്ചതിലുള്ള സന്തോഷത്തിന് പിന്നാലെയാണ് താരം ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയത്.

തെരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യവാനായ ആരാധകനാണ് ഷക്കിറയുടെ പര്‍പ്പിള്‍ ലംബോര്‍ഗിനി ലഭിക്കും. അതിനായി ആരാധകർ ചെയ്യേണ്ട ചില കാര്യങ്ങളുമുണ്ട്. സൊള്‍ടേര (Single in Spanish) എന്ന ഷക്കിറയുടെ ഗാനത്തെ അധിഷ്ഠിതമാക്കി നടത്തുന്ന മത്സരത്തിലൂടെ വിജയിയെ കണ്ടെത്തും.

“ഏകയായി ജീവിക്കാന്‍ ആരംഭിച്ചപ്പോള്‍ ഞാൻ എനിക്ക് നൽകിയ സമ്മാനമാണ് ഈ പര്‍പ്പിള്‍ ലംബോര്‍ഗിനി” എന്നാണ് ഷക്കിറ തന്റെ പ്രസ്താവനയിൽ പറഞ്ഞത്. “എന്നാല്‍ മനുഷ്യബന്ധങ്ങള്‍ക്കാണ് പ്രാധാന്യമെന്ന് ഇപ്പോൾ ഞാൻ തിരിച്ചറിയുന്നു. കാര്‍, വസ്ത്രങ്ങള്‍ തുടങ്ങിയവ ഭൗതികമായ കാര്യങ്ങളാണ്. അവയ്ക്ക് നമ്മെ രൂപാന്തരപ്പെടുത്താന്‍ കഴിയില്ല. അതിന് സഹായിക്കുന്നത് നമ്മള്‍ സ്‌നേഹിക്കുന്ന ആളുകളും അവരുമായി നമ്മളുണ്ടാക്കുന്ന ബന്ധങ്ങളുമാണ്”- ഷക്കിറ പറഞ്ഞു.

ലളിതമായ ചില കാര്യങ്ങള്‍ മാത്രമാണ് ഷാക്കിറയുടെ പര്‍പ്പിള്‍ ലംബോര്‍ഗിനി സ്വന്തമാക്കാനായി ചെയ്യേണ്ടത്. മത്സരത്തിൽ പങ്കെടുക്കണമെങ്കിൽ 18 വയസ് തികഞ്ഞിരിക്കണം. മത്സരാര്‍ഥികള്‍ ഷക്കിറയുടെ സൊള്‍ടേര എന്ന ഗാനത്തിന് നൃത്തം ചെയ്യുന്നതിന്റെ വീഡിയോ പകര്‍ത്തി, അത് ടിക്‌ടോക്കിലോ ഇന്‍സ്റ്റഗ്രാമിലോ പോസ്റ്റ് ചെയ്യണം. #ElCarroDeShakira എന്ന ഹാഷ്ടാഗോടെയാണ് വീഡിയോ പോസ്റ്റ് ചെയ്യേണ്ടത്. നവംബര്‍ 25 ആണ് വീഡിയോ പോസ്റ്റ് ചെയ്യാനുള്ള അവസാന തിയ്യതി.

വീഡിയോ പോസ്റ്റ് ചെയ്യുന്നവരില്‍ നിന്ന് അഞ്ച് പേരെ ഷക്കിറ നേരിട്ടാണ് തിരഞ്ഞെടുക്കുക. ഇവരില്‍ നിന്ന് ജനകീയ വോട്ടെടുപ്പിലൂടെ വിജയിയെ കണ്ടെത്തും. ഡെസ്പിയേര്‍ട അമേരിക്ക എന്ന സ്പാനിഷ് ഭാഷയിലുള്ള പ്രഭാത ടെലിവിഷന്‍ പരിപാടിയിലൂടെ ഡിസംബര്‍ ആറിനാണ് വിജയിയെ പ്രഖ്യാപിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News