‘കോപ്പ കളറാക്കാൻ ഷക്കീറയുടെ സംഗീത വിസ്‌മയം’, ഫൈനലിൽ കൊളംബിയക്ക് ആരാധകർ കൂടും; അര്ജന്റീനയ്ക്ക് വെല്ലുവിളിയാകും

കോപ്പാ അമേരിക്കയിൽ അർജന്റീന- കൊളംബിയ ഫൈനൽ കളറാക്കാൻ ഷക്കീറയുടെ സംഗീത നൃത്ത അവതരണം ഉണ്ടാകുമെന്ന് റിപ്പോർട്ട്. ജൂലൈ 14ന് ഫ്ലോറിഡയിലെ മയാമിയിലെ ഹാർഡ് റോക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിലാണ് കൊളംബിയൻ സംഗീതജ്ഞയുടെ പരിപാടി സംഘാടകർ ഒരുക്കിയിരിക്കുന്നത്.

ALSO READ: എട്ടു വയസുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തി സീനിയർ വിദ്യാർത്ഥികൾ; അറസ്റ്റിലായത് 12, 13 വയസ് മാത്രം പ്രായമുള്ള മൂന്നുപേർ: സംഭവം ആന്ധ്രയിൽ

കോപ്പ അമേരിക്ക 2024 ഫൈനൽ അവിസ്മരണീയമായമാക്കുന്ന ഷക്കീറ പ്രശസ്ത കൊളംബിയൻ സംഗീതജ്ഞയും മൂന്ന് തവണ ഗ്രാമി അവാർഡ് ജേതാവുമാണ്. 54,000-ത്തിലധികം ആരാധകരെയാണ് വേദിയിൽ അധികൃതർ പ്രതീക്ഷിക്കുന്നത്. 2010 ദക്ഷിണ ആഫ്രിക്കൻ ലോക കപ്പിലെ ഷക്കീറയുടെ” വക്കാ വക്കാ ദിസ്‌ ടൈം ഫോർ ആഫ്രിക്ക എക്കാലത്തെയും മികച്ച സംഗീത ആവിഷ്കാരങ്ങളിൽ ഒന്നാണ്.

ALSO READ: ‘അംബാനിയുടെ വീട്ടിൽ നടക്കുന്നത് വെറും സർക്കസ്, എല്ലാം പിആർ വർക്കിന്റെ ഭാഗം, ആത്മാഭിമാനം ഉള്ളത് കൊണ്ട് പങ്കെടുക്കുന്നില്ല’: ആലിയ കശ്യപ്

അതേസമയം, കൊളംബിയൻ സംഗീതജ്ഞയുടെ പരിപാടി ആയത് കൊണ്ട് തന്നെ വേദിയിലും കൊളംബിയൻ ആരാധകർ തിങ്ങി നിറയുമെന്ന് ഉറപ്പാണ്. അതുകൊണ്ട് തന്നെ ഫൈനൽ മത്സരത്തിൽ മെസിയുടെ അര്ജന്റീന ഈ ആരാധ കൂട്ടത്തെയും നേരിടാനുള്ള ശക്തിയും രൂപപ്പെടുത്തേണ്ടി വരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News