‘പഴയ വീഡിയോ കുത്തിപ്പൊക്കി എന്നെ മോശക്കാരിയാക്കുന്നു, ഞാന്‍ എന്താണ് ചെയ്യേണ്ടത് ? അവരെ വെറുക്കുന്നു’: ശാലിന്‍ സോയ

Shalin

നടന്‍ ഇടവേള ബാബുവിനൊപ്പമുള്ള തന്റെ പഴയ വീഡിയോ വീണ്ടും വൈറലാക്കുന്നതിനെതിരെ പ്രതികരണവുമായി നടി ശാലിന്‍ സോയ രംഗത്ത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു സിനിമയുടെ ഷൂട്ടിങ്ങിനിടെ ചെയ്ത വീഡിയോ ആണിതെന്ന് താരം പറഞ്ഞു.

Also Read : ‘ഞാൻ പവർ ഗ്രൂപ്പിൽ ഇല്ല, ആദ്യമായാണ് കേൾക്കുന്നത്’: മോഹൻലാൽ

പഴയ വീഡിയോ കുത്തിപ്പൊക്കി തന്നെ മോശക്കാരിയാക്കുകയാണ്. സൈബര്‍ ലോകം ക്രൂരമാണെന്നും ശാലിന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. മഞ്ഞ മഞ്ഞ ബള്‍ബുകള്‍ എന്ന പാട്ടിനൊപ്പമാണ് ശാലിന്റെ വീഡിയോ.

‘ഞാന്‍ എന്താണ് പറയേണ്ടത് ? വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു സിനിമയുടെ ചിത്രീകരണത്തിനിടയില്‍ ചെയ്ത ടിക് ടോക് വിഡിയോ ആയിരുന്നു അത്. അന്ന് ഈ പാട്ട് വൈറല്‍ ആയിരുന്നു. അപ്പോള്‍ ആ പാട്ടില്‍ പേരുള്ള ഇടവേള ബാബുവിന്റെ കൂടെ വിഡിയോ ചെയ്താല്‍ നന്നായിരിക്കും എന്ന് കരുതിയാണ് അതു ചെയ്തത്. ഇത്രയും കാലത്തിനുശേഷം ആ പഴയ വിഡിയോ കുത്തിപ്പൊക്കി എന്നെ മോശക്കാരിയാക്കുന്നത് സൈബര്‍ ബുള്ളിയിങ്ങിന്റെ മറ്റൊരു തലമാണ്. നിങ്ങള്‍ പറയു, ഞാന്‍ എന്താണ് ചെയ്യേണ്ടത്? ഞാന്‍ അതിനൊരു വിശദീകരണം തന്നാല്‍ പിന്നെയും ട്രോളുകള്‍ ഉണ്ടാകില്ലേ. സൈബര്‍ ലോകം ക്രൂരമാണെന്ന് എനിക്കറിയാം. പേരില്ലാത്ത ഈ സൈബര്‍ ഭീഷണിക്കാരാണ് പ്രതിസ്ഥാനത്ത്. ഞാന്‍ അവരെ വെറുക്കുന്നു.’- ശാലിന്‍ സോയ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News