രുചി മാറ്റി പിടിക്കാം ? തയ്യാറാക്കാം ചെറിയ ഉള്ളി അച്ചാർ

അച്ചാർ പ്രേമികൾക്കായി വേറിട്ടൊരു അച്ചാർ തയ്യാറാക്കിയാലോ. എപ്പോഴും തയ്യാറാക്കുന്ന അച്ചാറുകളിൽ നിന്നൊക്കെ മാറി ചെറിയ ഉള്ളി അച്ചാർ ഉണ്ടാക്കാം.

ഇതിനായി ആവശ്യം വേണ്ടത്
ചെറിയ ഉള്ളി – 15 എണ്ണം
പച്ചമുളക് – 4 ,5
മഞ്ഞൾപ്പൊടി- 1 ടീ സ്പൂൺ
ഗരം മസാല – 2 ടീ സ്പൂൺ
ഉലുവ- അര ടീ സ്പൂൺ
വിനാഗിരി – കുറച്ച്
കരിംജീരകം – 2 ടീസ്പൂൺ

നല്ലെണ്ണ – അച്ചാറിനു ആവശ്യം വേണ്ടത്
പെരുംജീരകം- അര ടീ സ്പൂൺ
മുളക് പൊടി-3 ടീ സ്പൂൺ
കടുക്

also read: ചപ്പാത്തിക്കും ദോശയ്ക്കുമൊപ്പം ഒരു കിടിലൻ ഗ്രീൻ പീസ് കറി ഉണ്ടാക്കിയാലോ?

ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ഉലുവ, കടുക്, പെരും ജീരകം എന്നിവ ചേർത്ത് മൂന്നോ നാലോ മിനിറ്റ്‌ നന്നായി വറുത്തെടുക്കുക. ശേഷം ഇത് അടുപ്പിൽ നിന്ന് മാറ്റി ചൂടാറാൻ വയ്ക്കുക. ശേഷം ചെറിയ ഉള്ളിയെടുത്ത് രണ്ടായി മുറിച്ചെടുക്കുക. കൂടെ പച്ചമുളകും മുറിക്കുക. നേരത്തെ വറുത്ത് വച്ച ചേരുവകൾ മിക്സിയിൽ നന്നായി പൊടിച്ചെടുക്കാം.

പൊടിച്ചെടുത്ത മസാലപ്പൊടിയിലേക്ക് ആവശ്യത്തിന് മഞ്ഞൾപ്പൊടി, മുളക് പൊടി, ഗരം മസാല, കരിംജീരകം, ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കുക. ഒരു പാൻ ചൂടായാൽ അതിലേക്ക് എടുത്ത് വച്ച ചെറിയുള്ളിയും പച്ചമുളകും ചേർക്കുക. ശേഷം അതിലേക്ക് തയ്യാറാക്കി വച്ച മസാലക്കൂട്ട് ചേർത്ത് കൊടുക്കുക. എല്ലാം കൂടെ ഒന്ന് ഇളക്കിയെടുത്ത ശേഷം ഇതിലേക്ക് ആവശ്യത്തിന് നല്ലെണ്ണ ചേർക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News