‘ഹൂ ദ ഹെല്‍ ഈ ഹീ’, ഞങ്ങൾ തോന്നുന്നത് ചെയ്യും, അത് ചോദിക്കാൻ നരേന്ദ്ര മോദി ആരാണ്? വിമർശനവുമായി ഷമ മുഹമ്മദ്

റായ്ബറേലിയിൽ രാഹുല്‍ ഗാന്ധി മത്സരിക്കുന്നതിനെ ചോദ്യം ചെയ്യാന്‍ നരേന്ദ്രമോദി ആരാണെന്ന് ഷമാ മുഹമ്മദ്. രാഹുലിനെ സംബന്ധിച്ച് ബിജെപി സ്ഥാനാര്‍ത്ഥി സ്മൃതി ഇറാനി ശക്തയായ ഒരു എതിരാളിയേ അല്ലെന്നും, മോദി എന്തുകൊണ്ട് ദക്ഷിണേന്ത്യയില്‍ മത്സരിക്കാന്‍ തയ്യാറാവുന്നില്ലെന്നും ഷമാ മുഹമ്മദ് ചോദിച്ചു. പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ഷമാ മുഹമ്മദിന്റെ വിമർശനം.

ALSO READ: ആലപ്പുഴയിൽ തന്നെ തോൽപ്പിക്കാൻ വി മുരളീധരൻ ഇടപെട്ടു, അവലോകന യോഗത്തില്‍ പൊട്ടിത്തെറിച്ച് ശോഭ സുരേന്ദ്രൻ

‘നരേന്ദ്രമോദി ആരാണ് ഇതൊക്കെ ചോദിക്കാന്‍. ഹൂ ദ ഹെല്‍ ഈ ഹീ. ഞങ്ങള്‍ ഞങ്ങള്‍ക്ക് വേണ്ടത് ചെയ്യും. രാഹുല്‍ റായ്ബറേലിയില്‍ മത്സരിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. അമേഠിയില്‍ സ്മൃതി ഇറാനിയാണ് മത്സരിക്കുന്നത്. അവര്‍ കോണ്‍ഗ്രസിന് എതിരാളിയേ അല്ല. നരേന്ദ്രമോദി എന്തുകൊണ്ട് കേരളത്തിലോ തമിഴ്‌നാട്ടിലോ ആന്ധ്രപ്രദേശിലോ കര്‍ണ്ണാടകയിലോ മത്സരിക്കുന്നില്ല.’ അഭിമുഖത്തിൽ ഷമ മുഹമ്മദ് ചോദിച്ചു.

ALSO READ: പ്രജ്വല്‍ രേവണ്ണക്കെതിരായ ലൈംഗികാതിക്രമക്കേസിലെ ഇരയായ യുവതിയെ തട്ടിക്കൊണ്ടുപോയി; പരാതിയുമായി മകൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News