വികസനത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്നത് നാലാംകിട രാഷ്ട്രീയമാണെന്ന് പറയുന്ന അവസ്ഥയിലേക്ക് കോണ്‍ഗ്രസ് എത്തിയത് അപമാനം; വി എന്‍ വാസവന്‍

നാടിന്റെ വികസനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാം എന്നു പറയുമ്പോള്‍, അത് നാലാംകിട രാഷ്ട്രീയമാണ് എന്നു മറുപടി പറയുന്ന ദുരവസ്ഥയിലേക്ക് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം എത്തിയത് ജനാധിപത്യത്തിന് തന്നെ അപമാനമാണെന്ന് മന്ത്രി വി എന്‍ വാസവന്‍. കേരളത്തിന്റെ വികസനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ ഭയപ്പെടുന്നതെന്തിനെന്നും വി എന്‍ വാസവന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Also Read: കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റിനെയും ജനറല്‍ സെക്രട്ടറിയെയും തെരഞ്ഞെടുത്തു

കുറിപ്പ്

നാടിന്റെ വികസനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാം എന്നു പറയുമ്പോള്‍, അത് നാലാംകിട രാഷ്ട്രീയമാണ് എന്നു മറുപടി പറയുന്ന ദുരവസ്ഥയിലേക്ക് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം എത്തിയത് ജനാധിപത്യത്തിന് തന്നെ അപമാനമാണ്. കണ്ണൂരിന്റെ വികസനത്തെക്കുറിച്ച് ചര്‍ച്ചചെയ്യാം എന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പറഞ്ഞപ്പോള്‍ ഞങ്ങള്‍ അതിന് തയ്യാറായി. അതിനുശേഷം ഏറ്റുമാനൂര്‍ നിയോജക മണ്ഡലത്തിലെ വികസനത്തെക്കുറിച്ച് ഇല്ലാകഥ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചു, അതിനു വസ്തുതകള്‍ നിരത്തി മറുപടി നല്‍കി. എന്താണ് നാടിന്റെ, കേരളത്തിന്റെ വികസനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ ഭയപ്പെടുന്നത്. പ്രതിപക്ഷ നേതാവിന്റെ മറുപടി, സ്വന്തം സ്ഥാനത്തോട് കാണിക്കുന്ന അവഹേളനമാണ്.

Also Read: കളമശ്ശേരി കാർഷികോത്സവം നടൻ മമ്മൂട്ടി ഉദ്ഘാടനം ചെയ്യും

യു.ഡി.എഫിലെ ഘടകകഷികള്‍ക്കും നാടിന്റെ വികസന കാഴ്ചപ്പാട് സംബന്ധിച്ച് ഇതേ അഭിപ്രായമാണോ എന്ന് അവര്‍ വ്യക്തമാക്കേണ്ടതുണ്ട്. പുതുപ്പള്ളി നിയോജക മണ്ഡലത്തില്‍ ജനങ്ങള്‍ക്ക് ഗുണകരമായ ഒരു വികസന പ്രവര്‍ത്തനവും നടന്നിട്ടില്ല എന്ന് പരസ്യമായി സമ്മതിക്കുകയാണ് ചര്‍ച്ചയില്‍ നിന്ന് ഒളിച്ചോടുന്നതിലൂടെ പ്രതിപക്ഷ നേതാവ് നടത്തിയിരിക്കുന്നത്. കേരളത്തിലെ യഥാര്‍ത്ഥ വികസന വിരോധികള്‍ ആരാണന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News