പുതുപ്പള്ളിയിൽ നാണംകെട്ട് ബിജെപി

പുതുപ്പള്ളി നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ നാണംകെട്ട് ബിജെപി. ബിജെപിയുടെ വോട്ട് വിഹിതം കുത്തനെ ഇടിഞ്ഞ് കെട്ടിവെച്ച കാശും നഷ്ടമായി. വോട്ട് ചോർച്ചയെ കുറിച്ച് വിശദമായി പരിശോധിക്കുമെന്ന് സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ബിജെപി ഉൾപ്പെടെ എല്ലാവരുടെയും വോട്ട് ലഭിച്ചതായി കെപിസിസി പ്രസിഡൻ്റ് കെ.സുധാകരൻ പറഞ്ഞു.

Also Read: ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച

പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പിൽ ആകെ പോൾ ചെയ്തത് 1,28,535 വോട്ടുകൾ.
ചാണ്ടി ഉമ്മൻ 80144 വോട്ടുകൾ നേടി വിജയിച്ചപ്പോൾ ജെയ്ക് സി തോമസ് 42425 വോട്ട് കരസ്ഥമാക്കി. ഇടതുപക്ഷത്തിൻ്റെ ജനകീയാടിത്തറ ഇളക്കിയില്ലെന്നതാണ് വോട്ട് വിഹിതം വ്യക്തമാക്കുന്നത്. എന്നാൽ BJP വോട്ടുകൾ വ്യാപകമായി ചോർന്നു. 2016-ലെ തിരഞ്ഞെടുപ്പിൽ 15993 ആയിരുന്നു ബിജെപിയുടെ വോട്ട് നില. 2019ലെ പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് പുതുപ്പള്ളി മണ്ഡലത്തിൽ 20000 മുകളിൽ വോട്ടുകൾ ലഭിച്ചിരുന്നു. 2021 ൽ നിയമസഭായിൽ ബി.ജെ.പിക്ക്11694 വോട്ടുകളാണ് നിയമസഭയിൽ ലഭിച്ചത്. എന്നാൽ ഇക്കുറി അത് 6558 വോട്ടുകളായി കുറഞ്ഞു. വോട്ട് ചോർച്ചയെ കുറിച്ച് വിശദമായി പരിശോധിക്കുമെന്നായിരുന്നു കെ.സുരേന്ദ്രൻ്റെ പ്രതികരണം. ബിജെപി ഉൾപ്പെടെ എല്ലാവരുടെയും വോട്ടുകൾ ലഭിച്ചതായി കെ.സുധാകരൻ പറഞ്ഞു.ബിജെപിയുമായി വോട്ട് കച്ചവടം നടനെന്ന് വ്യക്തമാക്കുന്നതാണ് സുധാകരന്റെ പ്രസ്താവന. ഗ്രൂപ്പ് തർക്കം ശക്തമായ ബിജെപിയിൽ വോട്ട് ചോർച്ച വലിയ ചർച്ചയ്ക്കാവും വഴിയൊരുക്കുക.

Also Read: തെരഞ്ഞെടുപ്പ് പ്രഖ്യാപനം മുതൽ പ്രചരണാന്ത്യം വരെ സവിശേഷതകൾ നിറഞ്ഞ പുതുപ്പള്ളി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News