ബോർഡർ ഗാവസ്‌കർ ട്രോഫിയിൽ മുഹമ്മദ് ഷമി കളിക്കാൻ സാധ്യതയുണ്ടെന്ന സൂചന നൽകി ജസ്പ്രീത് ബുംറ. അഞ്ച് മത്സരങ്ങള്‍ അടങ്ങുന്ന ടെസ്റ്റ് പരമ്പര വെള്ളിയാഴ്ചയാണ് ആരംഭിക്കുന്നത്. അതിനു മുന്നോടിയായി നടന്ന വാർത്താ സമ്മേളനത്തിലാണ് ഷമി ടീമിലെത്താനുള്ള സാധ്യതയെ പറ്റി ബൂമ്ര പറഞ്ഞത്.
ഷമി ഫിറ്റ്നസ് തെളിയിക്കുന്ന ഘട്ടത്തിലാണെന്നും. ഫിറ്റ്നസ് തെളിയിച്ച് കളിക്കുമെന്നാണ് പ്രതീക്ഷയെന്നും ബൂമ്ര പറഞ്ഞു. രോഹിതിനും ഭാര്യ റിതികയ്ക്കും ആൺകുഞ്ഞ് പിറന്നു. കുടുംബത്തോടൊപ്പം ചെലവഴിക്കുന്നതിനാൽ രോഹിത് ആദ്യ ടെസ്റ്റ് കളിക്കുന്നില്ല. പകരം വൈസ് ക്യാപ്റ്റനായ ബൂമ്രയാണ് ഇന്ത്യൻ ടീമിനെ നയിക്കുന്നത്.
Also read: ചിരവൈരികള്‍ ഏറ്റുമുട്ടാന്‍ മണിക്കൂറുകള്‍ മാത്രം; പെര്‍ത്ത് ഒരുങ്ങി കഴിഞ്ഞു
മുമ്പ് 2021ലെ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ അവസാന മത്സരത്തിലും രോഹിതിന് പകരം ബൂമ്രയാണ് ഇന്ത്യൻ ടീമിനെ നയിച്ചിരുന്നത്. ‘ക്യാപ്റ്റനെന്ന നിലയിൽ എനിക്കും രോഹിത്തിനും വ്യത്യസ്ത ശൈലിയുണ്ട്, താരമെന്ന നിലയിലും ഈ മാറ്റമുണ്ടാകും, ആദ്യ ടെസ്റ്റിൽ വിജയിച്ച് ടീമിന്റെ ആത്‌മവിശ്വാസം വീണ്ടെടുക്കുക മാത്രമാണ് ഇപ്പോൾ ലക്ഷ്യമെന്നും‘ ക്യാപ്റ്റൻ സ്ഥാനത്തെ പറ്റിയുള്ള ചോദ്യങ്ങൾക്ക് മറുപടിയായി ബൂമ്ര പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here