‘ഷമി കബാബ് നിരോധിച്ചു’ വൈറല്‍ പോസ്റ്റുമായി സോനു സൂദ്

ഇന്ത്യ- ന്യൂസിലന്‍ഡ് സെമി പോരാട്ടത്തിനു ശേഷം സോഷ്യല്‍ മീഡിയ നിറയെ മുഹമ്മദ് ഷമി തരംഗമാണ്. ഏഴ് വിക്കറ്റുകള്‍ വീഴ്ത്തിയ താരത്തെ പ്രശംസിച്ച് സിനിമാ താരങ്ങള്‍ ഉള്‍പ്പടെ നിരവധി പേരാണ് രംഗത്തെത്തിയത്. ഇപ്പോള്‍ ശ്രദ്ധനേടുന്നത് നടന്‍ സോനൂ സൂദിന്റെ പ്രശംസയാണ്.

Also Read: അട്ടപ്പാടിയിൽ കൊല്ലപ്പെട്ട മധുവിന്റെ കുടുംബം സുപ്രീം കോടതിയിലേക്ക്

‘ബ്രേക്കിങ് ന്യൂസ്: ഷമി കബാബ് ന്യൂസിലന്‍ഡില്‍ നിരോധിച്ചു എന്നാണ് സോനു സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. നടന്റെ പ്രശംസയ്ക്ക് പ്രതികരണവുമായി ഷമി തന്നെ രംഗത്തെത്തി. പൊട്ടിച്ചിരിയോടെ ഹൃദയചിഹ്നമാണ് ഷമി കുറിച്ചത്.’

Also Read: നവകേരള സദസിനായി ഒരുങ്ങി തളിപ്പറമ്പിലെ വിദ്യാർത്ഥികൾ; വീഡിയോ

ആറ് കളികളില്‍ നിന്ന് 23 വിക്കറ്റുകളാണ് ഷമി വീഴ്ത്തിയത്. ഈ ലോകകപ്പിലെ വിക്കറ്റ് വേട്ടയില്‍ ഒന്നാം സ്ഥാനത്തെത്തിയിരിക്കുകയാണ് താരം. റെക്കോര്‍ഡുകളുടെ പെരുമഴയാണ് ഷമി വാംഖഡെയില്‍ തീര്‍ത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News