ഇന്ത്യന്‍ താരം മുഹമ്മദ് ഷമി വീണ്ടും കളിക്കളത്തിലേക്ക് മടങ്ങിവരുന്നു.രഞ്ജിട്രോഫിയിലൂടെയാണ് താരം ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നത്. പരിക്കിനെത്തുടര്‍ന്ന് ദീര്‍ഘകാലമായി വിട്ടുനില്‍ക്കുകായിരുന്നു ഷമി. ഏറെ നാളായി കണങ്കാലിന് പരിക്കേറ്റതിനെ തുടര്‍ന്ന് ഷമി മത്സരങ്ങളിൽ എത്താറില്ല.ഇപ്പോഴിതാ ഇന്‍ഡോറില്‍ മധ്യപ്രദേശിനെതിരെ നടക്കുന്ന മത്സരത്തിനുള്ള ടീമിൽ ഷമിയെ പശ്ചിമ ബംഗാള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ലോകകപ്പ് ഫൈനലിനിടെ പരിക്കേറ്റ ഷമി ശസ്ത്രക്രിയയ്ക്ക് വിധേയനാവുകയും ചെയ്തിരുന്നു. 2023 ഏകദിന ലോകകപ്പിനു ശേഷം ഷമിക്ക് ഇന്ത്യന്‍ ടീമിനായി കളിക്കാൻ കഴിഞ്ഞിരുന്നില്ല. പരിക്കിനെ തുടർന്ന് ഐപിഎല്ലിലും ടി20 ലോകകപ്പിലും ഷമിക്ക് പങ്കെടുക്കാനായില്ല .
ALSO READ: ‘കാലങ്ങള്‍ നീണ്ട പോരാട്ടം’; ഓസ്‌ട്രേലിയന്‍ പത്രങ്ങളില്‍ നിറഞ്ഞ് ‘കോഹ്‌ലി’
ഇതിനിടെ വീണ്ടും ഷമി പരിശീലനം ആരംഭിച്ചിരുന്നു. പിന്നാലെ ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഷമി ഇടം ലഭിക്കുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു, അതെല്ലാം ഷമി നിഷേധിക്കുകയും ചെയ്തിരുന്നു.ഓസ്ട്രേലിയയ്ക്കെതിരായ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫി പരമ്പരയിലൂടെ താന്‍ തിരിച്ചുവരുമെന്ന പ്രതീക്ഷ പങ്കുവെച്ച് ഷമി തന്നെ രംഗത്തെത്തിയിരുന്നു. എന്നാല്‍ പരിക്ക് ഭേദമാവാത്തതിനാൽ ബോര്‍ഡര്‍ ഗവാസ്‌കര്‍ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിൽ ഷമിക്ക് പ്രവേശനം ഇല്ലായിരുന്നു .ന്യൂസിലന്‍ഡിനെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പരയ്ക്കിടെ നെറ്റ്സില്‍ പരിശീലനം നടത്തുന്ന ഷമിയുടെ വീഡിയോയും പുറത്തുവന്നിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here