തിരിച്ചുവരവിൽത്തന്നെ റെക്കോർഡുമായി ഷമി; ഇനി മുൻപിൽ രണ്ടുപേർ മാത്രം !

ലോകകപ്പിലെ ആദ്യ മത്സരത്തിൽ ആദ്യ ബോളിൽ തന്നെ വിക്കറ്റ് നേടിയ ഷമി മറ്റൊരു റെക്കോർഡ് കൂടിയാണ് ഇന്ന് സ്വന്തമാക്കിയത്. ലോകകപ്പിലെ ആകെ വിക്കറ്റ് നേട്ടത്തിൽ അനിൽ കുംബ്ലെയെ ഷമി ഇന്ന് മറികടന്നു. 31 വിക്കറ്റുകളാണ്‌ കുംബ്ലെയ്ക്ക് ലോകകപ്പുകളിൽ ഉണ്ടായിരുന്നത്. ഇന്നത്തെ അഞ്ച് വിക്കറ്റ് പ്രകടനത്തോടെ ഷമി തന്റെ വിക്കറ്റ് നേട്ടം 36 ആയി ഉയർത്തി.

ALSO READ: ‘ഉറുമ്പ് ഒരു ഭീകര ജീവിയോ?’; ചിത്രം കണ്ട് ഞെട്ടി സൈബർ ലോകം

ലോകകപ്പിലെ ഇന്ത്യയുടെ ഓപ്പണിങ് മത്സരങ്ങളിൽ അവസരം ലഭിക്കാതിരുന്ന ഷമിക്ക് ഇന്നാണ് സ്‌ക്വാഡിൽ ഇടം ലഭിച്ചത്. ഹർദിക് പാണ്ഡ്യയുടെ പരിക്കാണ് ഷമിക്ക് ടീമിൽ ഇടം നേടിക്കൊടുത്തത്. ആദ്യ പന്തിൽത്തന്നെ ഷമി യങ്ങിന്റെ വിക്കറ്റ് നേടുകയും ഇന്ത്യക്ക് ഗംഭീര തുടക്കം സമ്മാനിക്കുകയും ചെയ്തു. ഇതോടെ കുംബ്ലെയുടെ വിക്കറ്റ് നേട്ടം മറികടക്കുകയും ചെയ്തു.

ALSO READ: ‘ധർമ്മയുദ്ധ’മല്ല ഇന്ത്യ – പാക് മത്സരം; ഹിന്ദുത്വയുടെ കാലത്ത് വിദ്വേഷപ്രചാരണത്തിന് വഴിമാറുന്ന കളിക്കളങ്ങൾ

ഷമിക്ക് മുൻപിലുള്ളത് ഇനി ജവഗൽ ശ്രീനാഥും സഹീർ ഖാനും മാത്രമാണ്. ഇരുവരും 44 വിക്കറ്റുകളാണ് വിവിധ ലോകകപ്പുകളിൽനിന്നായി നേടിയത്. ഇതേ ഫോമിലാണെങ്കിൽ ഈ ലോകകപ്പിൽത്തന്നെ ഷമി അവരുടെ വിക്കറ്റ് നേട്ടം മറികടക്കുമെന്നാണ് ആരാധകർ കരുതുന്നത്.

ALSO READ: ‘മാപ്പുനൽകൂ മഹാമതേ മാപ്പുനൽകൂ ഗുണനിധേ’, എവർഗ്രീൻ ഹിറ്റായ ദേവാസുരത്തിലെ ഈ പാട്ട് ഇപ്പോഴും കേൾക്കുന്നവർ ഉണ്ടോ?

2015 ആയിരുന്നു ഇന്ത്യക്ക് വേണ്ടി ഷമി കളിച്ച ആദ്യ ലോകകപ്പ്. ആ ടൂർണമെന്റിൽ ഷമി 17 വിക്കറ്റുകൾ നേടുകയും ഇന്ത്യൻ വിക്കറ്റ് വേട്ടക്കാരിൽ രണ്ടാമതെത്തുകയും ചെയ്തിരുന്നു. ന്യൂസിലന്റിനെതിരായ ലോകകപ്പ് മത്സരത്തിൽ ഇന്ത്യക്ക് 274 റൺസാണ് വിജയലക്ഷ്യമായി വേണ്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News