‘തിലകൻ ഉന്നയിച്ച പലകാര്യങ്ങളുമാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഉള്ളത്, സിനിമയിൽ പവർ ഗ്രൂപ്പ് ഉണ്ട് എന്നത് സത്യം’: ഷമ്മി തിലകൻ

SHAMMI THILAKAN

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ കണ്ടത്തലുകൾ പുതിയതല്ലെന്നും തിലകൻ ഉന്നയിച്ച പലകാര്യങ്ങളും ആണ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഉള്ളതെന്നും ഷമ്മി തിലകൻ. ലൈംഗിക പീഡനം എന്ന പരാതി ആദ്യ സംഭവമല്ല. സിനിമയിൽ കാലാകാലങ്ങളായി നടക്കുന്നതാണ്. പവർ ഗ്രൂപ്പ് ഉണ്ട് എന്നത് സത്യമാണെന്നും അത് ആരൊക്കെ എന്നത് അവരവർക്ക് അറിയാമെന്നും ഷമ്മി തിലകൻ പറഞ്ഞു. അമ്മയുടെ അധികാരം എന്ത് എന്നത് ഭാരവാഹികൾക്ക് അറിയില്ല. അതിനെക്കുറിച്ച് കൃത്യമായ ധാരണ അവർക്കുണ്ടാകണം. ക്രിമിനൽ കുറ്റം നടന്നിട്ടും പൊലീസിൽ അറിയിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.

ALSO READ: വാക്‌സിനുകള്‍ക്ക് അര്‍ബുദത്തെ പ്രതിരോധിക്കാന്‍ കഴിയുമോ? ഈ ചോദ്യത്തിനുള്ള ഉത്തരം ഉടനുണ്ടായേക്കും

പ്രതികരിച്ചതിന്റെ പേരിൽ താൻ പ്രതികാര നടപടി നേരിട്ടു. പല സിനിമകളിൽ നിന്നും തന്നെ മാറ്റി നിർത്തിയെന്നും ഷമ്മി തിലകൻ പറഞ്ഞു. മോശം അനുഭവം ഉണ്ടായതിനെ കുറിച്ച് സഹോദരി സോണിയ തിലകൻ തന്നോട് പറഞ്ഞിട്ടില്ല. ഇക്കാര്യം മറ്റുപലർ വഴി അറിഞ്ഞിരുന്നു. കാസ്റ്റിംഗ് കൗച്ച് ഉണ്ടോ എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: കഞ്ചാവ് കേസിൽ ഒളിവിലായിരുന്ന യൂത്ത് കോൺഗ്രസ് നേതാവ് പിടിയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News