ചിരിക്കണ ചിരി കണ്ടാ… അച്ഛനൊപ്പമുള്ള ചിത്രം പങ്കുവച്ച് ഷമ്മി തിലകന്‍

മലയാള സിനിമാ മേഖലയെ തന്നെ പിടിച്ചു കുലുക്കുന്ന ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ നടന്‍ തിലകനൊപ്പമുള്ള ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ച് അദ്ദേഹത്തിന്റെ മകനും നടനുമായ ഷമ്മി തിലകന്‍.

മുമ്പ് മലയാള സിനിമാ മേഖലയില്‍ നടക്കുന്ന പല കാര്യങ്ങളെ കുറിച്ചും തുറന്നു പറച്ചിലുകള്‍ നടത്തിയിട്ടുള്ള വ്യക്തിയാണ് തിലകന്‍. പിന്നാലെ തനിക്ക് പല സിനിമകളിലും ലഭിച്ച വേഷങ്ങള്‍ നഷ്ടമായിട്ടുണ്ടെന്ന് അദ്ദേഹം തന്നെ തുറന്ന് സംസാരിച്ചിട്ടുണ്ട്.

ALSO READ: സഹപ്രവര്‍ത്തകര്‍ക്കൊപ്പം, എല്ലാവര്‍ക്കും തുല്യ സുരക്ഷ ഉറപ്പാക്കണം; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരിച്ച് ആസിഫ് അലി

ചില്ലക്ഷരം കൊണ്ടുപോലും കള്ളം പറയാത്ത ‘കള്ളന്‍’, ചിരിക്കണ ചിരി കണ്ടാ എന്ന ക്യാപ്ഷനോ
ടെയാണ് അദ്ദേഹം നടന്‍ തിലകനൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുന്നത്.

ഒരുപാട് അവഗണനകളും ആക്ഷേപങ്ങളും നേരെ വന്നിട്ടും അതെല്ലാം ഒരു ചെറു പുഞ്ചിരിയില്‍ ഒതുക്കി ആരോടും വിദ്വേഷമോ വെറുപ്പോ ഇല്ലാതെ മലയാള സിനിമയില്‍ തന്റെതായ ഒരു ഇരിപ്പിടം ഉണ്ടാക്കി …..ഈ അഭാവത്തില്‍ ആ വിടവ് നികത്താന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല…….,
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ടി വിയില്‍ കണ്ടാ സമയം എനിക്ക് ആദ്യം ഓര്‍മ്മയില്‍ വന്നത് തിലകന്‍ ചേട്ടന്‍ പറഞ്ഞാ കാര്യങ്ങള്‍ ആയിരുന്നു അത് മുഴുവന്‍ ഇന്ന് സത്യം ആണ് തെളിഞ്ഞു, കാലം ഒന്നിനും കണക്ക് ചോദിക്കാതെ കടന്നു പോകില്ല. ഈ വാര്‍ത്ത കണ്ടപ്പോള്‍ അന്ന് തിലകന്‍ സാര്‍ പറഞ്ഞത് ഓര്‍ത്തു. മഹാ പ്രതിഭ തിലകന്‍ സാര്‍.. എന്നിങ്ങനെ നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെയായി വരുന്നത്.

ALSO READ: മതപരമായ ധ്രുവീകരണം നടത്തി തെരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള ശ്രമമാണ് മുസ്ലീംലീഗും കോണ്‍ഗ്രസും വടകരയില്‍ നടത്തിയത്: പി ജയരാജന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News