ആദ്യ കുഞ്ഞിന് ദുബായ് കീരീടാവകാശിയുടെ പേരിട്ട് ഷംനാ കാസിം

അമ്മയായ സന്തോഷം പങ്കുവെച്ച് ചലച്ചിത്ര താരം ഷംന കാസിം. ആദ്യത്തെ കണ്‍മണിക്ക് ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്റെ പേരാണിട്ടിരിക്കുന്നത്. ചൊവ്വാഴ്ച രാവിലെ ദുബായിലെ ആശുപത്രിയിലായിരുന്നു ഷംന ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

വിവാഹ ശേഷം ഭര്‍ത്താവും ജെബിഎസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്ഥാപകനുമായ ഡോ. ഷാനിദ് ആസിഫലിക്കൊപ്പം ദുബായിലാണ് ഷംന കാസിമിന്റെ താമസം. കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഇവരുടെ വിവാഹം. അമ്മയാകാന്‍ പോകുന്ന വിവരം ഡിസംബറില്‍ ഷംന ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News