ആദ്യം കൊല്ലാൻ നോക്കിയത് സ്വന്തം കുടുംബത്തെ, പിന്നീടത് ഉപേക്ഷിച്ച് ഐഎസിലേക്ക്; ന്യൂഓര്‍ലിയന്‍സ് അപകടത്തിലെ നിർണായക വിവരങ്ങൾ പുറത്ത്

NEWYORK

അമേരിക്കയിലെ ന്യൂ ഓര്‍ലിയന്‍സില്‍ പുതുവത്സരാഘോഷത്തിനിടെ ആൾക്കൂട്ടത്തിനിടെയിലേക്ക് ട്രക്ക് ഇടിച്ചുകയറ്റിയ സംഭവത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. അക്രമി ആദ്യം കൊല്ലാൻ ശ്രമിച്ചത് സ്വന്തം കുടുംബത്തെയായിരുന്നുവെന്ന കാര്യമാണ് ഇപ്പോൾ അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.

മുൻ സൈനികൻ കൂടിയായ ഷംസുദീന്‍ ജബ്ബാര്‍ ആദ്യം പദ്ധതിയിട്ടത് സ്വന്തം കുടുംബത്തെ വകരുത്താനായിരുന്നുവെന്നും പിന്നീട് ഈ പദ്ധതി ഉപേക്ഷിക്കുകയും ഐഎസ്‌ഐസില്‍ ചേരുകയുമായിരുന്നുവെന്ന് എഫ്ബിഐ അധികൃതര്‍ പറഞ്ഞു.ഇക്കാര്യങ്ങൾ വ്യക്തമാക്കുന്ന ചില ദൃശ്യങ്ങളും എഫ്ബിഐക്ക് ലഭിച്ചിട്ടുണ്ട്.

ALSO READ; അന്ന് കൊറോണ വരുമെന്ന് പറഞ്ഞു, ഇതുവരെയുള്ള ഒരു പ്രവചനം പോലും തെറ്റിയിട്ടില്ല…ഇത്തവണയുമുണ്ട്! വൈറലായി 38കാരൻ്റെ ‘ടൈം ട്രാവൽ’

അതേസമയം പുതുവത്സരദിനത്തിൽ ആൾക്കൂട്ടത്തിലേക്ക് ട്രക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ മരണം 15 ആയി ഉയർന്നു. അപകടമുണ്ടാക്കിയ വാഹനത്തിനുള്ളിൽ നിന്നും ഭീകരസംഘടനയായ ഐഎസിൻ്റെ കൊടി കണ്ടെത്തിയതായി എഫ്ബിഐ അറിയിച്ചിട്ടുണ്ട്.കഴിഞ്ഞ ദിവസം ഫ്രഞ്ച് ക്വാര്‍ട്ടര്‍ എന്നറിയപ്പെടുന്ന നഗരത്തിന്റെ ഒരു ഭാഗത്ത് കനാല്‍, ബര്‍ബണ്‍ സ്ട്രീറ്റ് എന്നിവ കൂടിച്ചേരുന്ന ഇടത്താണ് ദുരന്തമുണ്ടായത്. ജനക്കൂട്ടം പുതുവത്സരം ആഘോഷിക്കുന്ന വേളയിൽ അക്രമി പിക്കപ്പ് ട്രക്ക് അതിവേഗത്തില്‍ ഓടിച്ചുകയറ്റുകയായിരുന്നു. ഇതിന് പിന്നാലെ ഇയാൾ ആൾക്കൂട്ടത്തിലേക്ക് വെടിയുതിർക്കുകയും ചെയ്തു. അക്രമി ഷംസുദീന്‍ ജബ്ബാറിനെ പൊലീസ് പിന്നീട് വധിച്ചുരുന്നു. സംഭവത്തിൽ 30 പേർക്ക് പരുക്ക് പറ്റിയിട്ടുണ്ട്. ഇവർ വിവിധ ഇടങ്ങളിൽ ചികിത്സയിൽ കഴിയുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News