വാപ്പച്ചിക്ക് രക്തം നൽകാൻ വന്നവർ മതമോ രാഷ്ട്രീയമോ നോക്കിയില്ല, അങ്ങനെയുള്ള നല്ല ആളുകളും നമുക്ക് ചുറ്റുമുണ്ടെന്ന് ഷെയ്ൻ നിഗം

മതത്തിന്റെ പേരിൽ സമൂഹത്തിൽ വിഷം വിതറുന്നതായി പലപ്പോഴും തോന്നിയിട്ടുണ്ടെന്ന് നടൻ ഷെയ്ൻ നിഗം. തന്റെ വാപ്പച്ചിക്ക് രക്തം നൽകാൻ വന്നവർ മതം നോക്കിയല്ല വന്നതെന്നും, കളമശ്ശേരി സ്ഫോടനം നടന്നപ്പോൾ പ്രതികരിക്കണമെന്ന അപ്പോഴത്തെ തോന്നലിലാണ് താൻ പോസ്റ്റ്‌ പങ്കുവെച്ചതെന്നും ഷെയ്ൻ നിഗം പറഞ്ഞു. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ഷെയ്‌ൻ്റെ പ്രതികരണം.

ALSO READ: ആളാവാന്‍ വരരുത്…അവരോട് പുറത്തുപോകാന്‍ പറ; മാധ്യമ പ്രവര്‍ത്തകയോട് കയര്‍ത്ത് സുരേഷ്‌ഗോപി

‘എന്റെ പിതാവ് വയ്യാതെ ഇരുന്ന സമയത്ത് രക്തം ദാനം ചെയ്യാൻ വന്നവരാരും ഏത് മതമാണെന്ന് നോക്കിയല്ല വന്നത്. പ്രത്യേകിച്ച് പറയുകയാണെങ്കിൽ ബാപ്പച്ചി പോയിക്കൊണ്ടിരുന്ന ജിമ്മിലെ സിമി ചേട്ടൻ, കളമശ്ശേരി പൊലീസ് യൂണിറ്റിലുള്ളവർ എന്നിവരെല്ലാം ഇങ്ങോട്ട് ചോദിക്കുമായിരുന്നു സഹായം വേണോ എന്ന്. അവരൊന്നും മതമോ രാഷ്ട്രീയമോ നോക്കിയല്ല സഹായിച്ചത്. അങ്ങനെയുള്ള നല്ല ആളുകൾ നമുക്ക് ചുറ്റുമുണ്ട്’, ഷെയ്ൻ നിഗം പറഞ്ഞു.

ALSO READ: കെപിസിസിയുടെ എതിർപ്പ് തള്ളി മണിശങ്കർ അയ്യർ കേരളീയം സെമിനാറിൽ

‘ചെറിയ ഒരു വിഷം നമ്മുടെ സമൂഹത്തിൽ ഇടക്കിടക്ക് മതത്തിന്റെ പേരിൽ ഇടുന്നതായി എനിക്ക് തോന്നിയിട്ടുണ്ട്. അതൊന്നും ആവശ്യമില്ലല്ലോ, നമ്മൾ ജനിച്ച് ജീവിച്ച് ഒരിക്കൽ മരിക്കണം. അത്രയേ ഉള്ളൂ. എനിക്ക് അപ്പോൾ അങ്ങനെ ഒരു പോസ്റ്റ്‌ ഇട്ടേക്കാം എന്ന് തോന്നിയിട്ട് ഇട്ടതാണ്. അല്ലാതെ അധികമായി രാഷ്ട്രീയമൊന്നും എനിക്കില്ല,’ ഷെയ്ൻ കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News