തമിഴിലും വിലസാന്‍ ഷെയ്ന്‍ നിഗം; ‘മദ്രാസ്‌ക്കാരന്റെ’ ടീസര്‍ പുറത്ത്

യുവതാരം ഷെയ്ന്‍ നിഗം തമിഴിലും അരങ്ങേറുന്നു. ഷെയ്‌നിന്റെ തമിഴിലെ ആദ്യ ചിത്രമായ ‘മദ്രാസ്‌ക്കാരന്റെ’ ടീസര്‍ കഴിഞ്ഞ ദിവസം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ചിത്രം ഉടന്‍ റിലീസ് ചെയ്യും. ചിത്രത്തിന്റെ ടീസര്‍ ഇറങ്ങിയതിന്റെ പിന്നാലെ ആവേശത്തിലാണ് ആരാധകര്‍.

ALSO READ:ദുരന്തമുഖത്ത് എംഎല്‍എ ചിരിച്ചുകൊണ്ട് സെല്‍ഫി എടുത്തിട്ടില്ല; സച്ചിന്‍ദേവിന്‍റേതെന്ന് പ്രചരിക്കുന്ന പോസ്റ്റ് വ്യാജം

ആക്ഷന്‍ യോണറില്‍ വരുന്ന ചിത്രമാണ് മദ്രാസ്‌ക്കാരന്‍. വാലി മോഹന്‍ ദാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഷെയ്ന്‍ നിഗത്തിനെ കൂടാതെ ചിത്രത്തില്‍ കലയരസന്‍, നിഹാരിക കൊനിഡെല, ഐശ്വര്യ ദത്ത, കരുണാസ്, പാണ്ടിരാജന്‍ എന്നിവരും അണിനിരക്കുന്നു. ചിത്രത്തിന്റെ ടീസര്‍ റിലീസ് ദിനം മുന്‍കൂട്ടി അറിയിച്ചിരുന്നു. ടീസറില്‍ ചിത്രം ഒരു ആക്ഷന്‍ ത്രില്ലറാണെന്ന സൂചന നല്‍കുന്നുണ്ട്. ഷെയ്നിനെയും കലയരസനെയും കേന്ദ്രികരിച്ച് നടക്കുന്ന ഒരു റിവഞ്ച് സ്റ്റോറിയാണ് സിനിമയുടെ ഇതിവൃത്തമെന്നാണ് സൂചന.

ALSO READ:ഒമാൻ വ്യവസായ വാണിജ്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഇൻഡോ ഗൾഫ്​ ആൻഡ്​ മിഡിലീസ്​റ്റ്​ ചേംബർ ഡയറക്​ടർ ബോർഡ്​ അംഗങ്ങൾ

വയലന്‍സും, ചോരക്കളിയും സിനിമയുടെ ഭാഗമായിരിക്കുമെന്ന് ടീസറില്‍ നിന്ന് വ്യക്തമാണ്. എസ്. ആര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബി. ജഗദീശാണ് സിനിമയുടെ നിര്‍മാണം. പ്രസന്ന കുമാര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് വസന്ത കുമാറും, മ്യൂസിക് സാം സി.എസ് എന്നിവരുമാണ് ചെയ്തിരിക്കുന്നത്. സിനിമയുടെ റിലീസ് ഡേറ്റ് തീരുമാനിച്ചിട്ടില്ല. ഉടന്‍ തന്നെ റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News