പടം മുടങ്ങിയതിൽ മറ്റ് ചിലരുടെ ഇടപെടൽ; ഷെയ്ൻ നിഗത്തിനോട് പിണക്കമില്ലെന്ന് സാജിദ് യഹിയ

‘ഖൽബ്’ ചിത്രം തുടർച്ചയായി മുടങ്ങിയതിൽ മറ്റ് ചിലരുടെ ഇടപെടലെന്ന് സംവിധായകൻ സാജിദ് യഹിയ. നിരവധി തവണ മുടങ്ങിയെങ്കിലും ഇപ്പോൾ യുവപ്രേക്ഷകർക്കിടയിൽ നല്ല അഭിപ്രയങ്ങളാണ് ചിത്രം നേടിയിരിക്കുന്നത്. ഷെയ്ൻ നിഗത്തെ നായകനാക്കി പ്രഖ്യാപിച്ച ചിത്രമാണെങ്കിലും പല കാരണങ്ങൾ കൊണ്ട് ചിത്രം മുടങ്ങിപോയി. പിന്നീട് ചിത്രീകരണം ആരംഭിച്ചുവെങ്കിലും ഷെയ്ൻ ചിത്രത്തിൽ നിന്ന് പിന്മാറുകയായിരുന്നു.

Also Read: അസാധ്യമായത് ഒന്നുമില്ല, വെല്ലുവിളികളെ തോൽപ്പിച്ച അമീർ, അഭിനന്ദനവുമായി സച്ചിൻ; വീഡിയോ കാണൂ…

ചിത്രത്തിൽ അഭിനയിക്കാൻ വേണ്ടി ഷെയ്ൻ നിഗം വാങ്ങിയ അഡ്വാൻസ് തുക തിരിച്ചു നൽകിയില്ല എന്ന പേരിൽ വലിയ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു. അതുകൊണ്ട് രഞ്ജിത്ത് സജീവും നേഹ നസ്‌നീനുമാണ് ഖൽബിലെ നായികാനായകന്മാരായത്. എന്നാൽ വിഷയത്തിൽ ഷെയ്‌നിനോട് ഒരു പിണക്കവുമില്ലെന്നാണ് സംവിധായകൻ സാജിദ് യഹിയ പറഞ്ഞത്.

Also Read: സുരേഷ് ഗോപിയുടെ വാക്ക് പാഴ് വാക്ക്; ജപ്തി ഭീതിയിൽ 77 കാരി ഉഷാദേവി

‘ഖൽബി’ൽ സംഭവിച്ചത് തന്റെ ഭാഗത്തോ ഷെയ്നിന്റെ ഭാഗത്തോ നിന്നുവന്ന പ്രശ്നമല്ല. ഈ സിനിമ നടക്കേണ്ട സമയത്ത് നടന്നില്ല. വളരെ ഈസിയായി ബൈ പറഞ്ഞാണ് ഞങ്ങൾ പിരിഞ്ഞത്. സിനിമയുടെ ടീസർ ഇറങ്ങിയപ്പോൾ ഞാൻ ഷെയ്നിന് അയച്ചുകൊടുത്തു. നന്നായിട്ടുണ്ടെന്നാണ് ഷെയ്ൻ മറുപടി പറഞ്ഞതെന്നും സാജിദ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News