കളമശ്ശേരി സംഭവം; ഷെയ്ന്‍ നിഗത്തിന്റെ പ്രതികരണം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ, മറുപടിയുമായി താരം

കളമശ്ശേരിയില്‍ നടന്ന സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ നടന്‍ ഷെയ്ന്‍ നിഗം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പുകള്‍ സോഷ്യല്‍ മീഡിയ ഏറെ ചര്‍ച്ച ചെയ്തിരുന്നു. ഏറെ സങ്കീര്‍ണത നിറഞ്ഞ വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കി വേണം നാമെല്ലാം പ്രതികരിക്കാന്‍ എന്നായിരുന്നു ഷെയ്ന്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്. നടന്റെ വിഷയത്തിലുള്ള പ്രതികരണത്തെ അഭിനന്ദിച്ച് നിരവധിപ്പേര്‍ എത്തുകയും ചെയ്തു. ഇപ്പോഴിതാ വിഷയത്തില്‍ മറ്റൊരു പ്രതികരണവുമായി എത്തിയിരിക്കുകയാണ് താരം. തന്റെ വ്യക്തിപരമായ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളുമാണ് കുറിപ്പിലൂടെ പങ്കുവച്ചതെന്നും ഇതിന് ഒരുപാട് ആളുകള്‍ അഭിനന്ദനങ്ങളും ഐക്യദാര്‍ഢ്യവും നല്‍കിയെന്നും ഷെയ്ന്‍ പറഞ്ഞു.

READ ALSO:കരണിയിലെ കൊലപാതക ശ്രമം; തമിഴ്‌നാട്ടിലെ ക്വട്ടേഷന്‍ സംഘത്തെ പിടികൂടി വയനാട് പൊലീസ്

”പ്രിയപ്പെട്ട സുഹൃത്തുക്കളെ, കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത വിഷയത്തില്‍ ഒരുപാട് ആളുകള്‍ അഭിനന്ദനങ്ങളും ഐക്യദാര്‍ഢ്യവും നല്‍കുന്നുണ്ട്…സന്തോഷം തന്നെ. ഞാന്‍ എന്ന വ്യക്തിയുടെ പൗരബോധത്തിന് ഉപരി, സമൂഹത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്ന വര്‍ഗ, മത, വര്‍ണ വിഭാഗീയതയ്ക്ക് സാക്ഷ്യം വഹിക്കുന്ന വ്യക്തി എന്ന നിലക്ക് എന്റെ വ്യക്തിരമായ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും മാത്രം ആണ് അത്. സന്തോഷവും, സാഹോദര്യവും, നന്മയും എന്നും നിലനില്‍ക്കേണ്ട ലോകത്ത്. സ്വാര്‍ഥ ലാഭത്തിനുവേണ്ടി വാക്കുകളിലും പ്രവൃത്തികളിലും വെറുപ്പിനെ പുരട്ടുമ്പോള്‍…ഞാനല്ല ..നാം ഓരോരുത്തരും വെറുപ്പിന് മീതെ ഉറക്കെ നമ്മുടെ വാക്കുകള്‍ വിളിച്ചു പറയണം എന്ന് തന്നെ ആണ് ഞാന്‍ വിശ്വസിക്കുന്നത്…അത് എന്നും തുടര്‍ന്ന് കൊണ്ടിരിക്കും.”-ഷെയ്ന്‍ നിഗം പറഞ്ഞു.

READ ALSO:‘കേരളീയം’ പരിപാടി വര്‍ഗീയതയ്‌ക്കെതിരായ ശബ്ദമായി മാറും: മുഖ്യമന്ത്രി

കളമശ്ശേരിയില്‍ സ്‌ഫോടനം നടന്ന സമയത്ത് ഷെയ്ന്‍ നിഗം ആദ്യം പങ്കുവച്ച കുറിപ്പ് ഇങ്ങനെയായിരുന്നു…
‘സുഹൃത്തുക്കളേ, കൊച്ചി കളമശ്ശേരിയില്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത ഒരു അപകടമാണ് അരങ്ങേറിയത്. ദയവായി ഊഹങ്ങള്‍ പ്രചരിപ്പിക്കരുത്. ഒരു ചാനലുകളും രാഷ്ടീയ പ്രസ്ഥാനങ്ങളും വ്യക്തികളും മത്സരിക്കാനും വിജയിക്കാനുമുള്ള അവസരമാക്കരുത്. ഈ സംഭവത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ അധികാരികള്‍ കണ്ടെത്തട്ടെ, അതുവരെ നമ്മള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം.’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News