ഇത്രയൊക്കെ കഷ്ടപ്പെട്ട് ഉറക്കമൊഴിച്ച് അഭിനയിച്ചിട്ട് ആളുകള്‍ ഡിപ്രഷന്‍ സ്റ്റാര്‍ എന്ന് വിളിക്കുമ്പോള്‍ വിഷമം തോന്നും: ഷെയ്ന്‍ നിഗം

ചെയ്യാന്‍ കുറച്ച് കൂടി നല്ലത് ഫിസിക്കല്‍ എഫേര്‍ട്ടുള്ള സിനിമയാണെന്ന് നടന്‍ ഷെയ്ന്‍ നിഗം. തന്നെ ഡിപ്രഷന്‍ സ്റ്റാര്‍ എന്ന് വിളിക്കുമ്പോള്‍ വിഷമം തോന്നാറുണ്ടെന്നും കഷ്ടപ്പെട്ടിട്ടും ആളുകള്‍ ശ്രദ്ധിച്ചില്ലല്ലോ എന്ന് തോന്നിയിട്ടുണ്ടെന്നും നടന്‍ പറഞ്ഞു.

Also Read : ആഴ്ചകളോളം പച്ചമുളക് കേടുവരാതെ സൂക്ഷിക്കണോ? ഇങ്ങനെ ചെയ്ത് നോക്കൂ

എന്തൊക്കെ പറഞ്ഞാലും ജനങ്ങള്‍ക്ക് സിനിമ എന്റര്‍ടൈന്‍മെന്റായിരിക്കണമെന്നും ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നല്‍കിയ അഫിമുഖത്തില്‍ ഷെയ്ന്‍ പറഞ്ഞു.

‘ചെയ്യാന്‍ കുറച്ച് കൂടി നല്ലത് ഫിസിക്കല്‍ എഫേര്‍ട്ടുള്ള സിനിമയാണെന്ന് എനിക്ക് തോന്നുന്നു. മറ്റേത് നമ്മളെ നന്നായി ഉള്‍വലിച്ച് കളയും. പുറത്തേക്ക് ഇറങ്ങാനോ ആള്‍ക്കാരെ കാണാനോ തോന്നാത്ത അവസ്ഥയായിരുന്നു. അങ്ങനെയൊക്കെ ചെയ്യുമ്പോള്‍ ആ പടത്തിനും ആ സിറ്റുവേഷന്‍സിനുമൊക്കെ ഓക്കെയാണ്.

പക്ഷേ എന്തൊക്കെ പറഞ്ഞാലും ജനങ്ങള്‍ക്ക് സിനിമ എന്റര്‍ടൈന്‍മെന്റായിരിക്കണം. ഇങ്ങനെയൊക്കെയുള്ള സീനില്‍ നമ്മള്‍ എത്ര എഫേര്‍ട്ട് എടുത്താലും, ആളുകള്‍ നല്ലത് പറഞ്ഞാലും, കൂടുതലും പ്രേക്ഷകര്‍ക്ക് വേണ്ടത് സന്തോഷമുള്ള പടമാണ്.

Also Read : ‘ഞാൻ വീണ് പോകുമ്പോഴെല്ലാം എന്നെ പിടിച്ചുയർത്തി, ഇവിടെയുണ്ടാകാൻ കാരണം നിങ്ങൾ ഓരോരുത്തരും ആണ്’; ദുൽഖർ സൽമാൻ

ഒരുപാട് എഫേര്‍ട്ടെടുത്തിട്ടും ആളുകള്‍ ശ്രദ്ധിച്ചില്ലല്ലോ എന്ന് തോന്നിയിട്ടുണ്ട്. അങ്ങനെ ചിന്തിക്കാന്‍ പാടില്ലായിരിക്കും. എന്നാലും ഡിപ്രഷന്‍ സ്റ്റാര്‍ എന്നൊക്കെ ചില ടാഗ് കാണുമ്പോഴും ഇത്രയൊക്കെ കഷ്ടപ്പെട്ട്, ഉറക്കമൊഴിച്ച് അഭിനയിച്ചിട്ട്, ആളുകള്‍ ഭയങ്കരം സില്ലിയായി പറയുമ്പോഴും വിഷമം തോന്നും,’ ഷെയ്ന്‍ പറഞ്ഞു.

ആദ്യമൊക്കെ സിനിമ പ്രേക്ഷകര്‍ക്ക് നല്‍കുന്ന മെസേജ് എന്താണെന്നാണ് താന്‍ ചിന്തിക്കാറുണ്ടെന്നും ഇന്നിപ്പോള്‍ എന്താണ് ആളുകള്‍ക്ക് പുതിയതായി കൊടുക്കാനുള്ളത് എന്ന് മാത്രമാണ് നോക്കാറുള്ളൂവെന്നും ഷെയ്ന്‍ കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News