സുഷിന്റെ ഏറ്റവും ബെസ്റ്റ് സോങ് ‘തീരമേ’ അല്ല, അത് ഈ പാട്ടാണ്: ഒടുവില്‍ തുറന്നുപറഞ്ഞ് ഷെയ്ന്‍ നിഗം

തന്റെ സിനിമ ജീവിതത്തെ കുറിച്ചും സിനിമ കരിയറിനെ കുറിച്ചുമൊക്കെ തുറന്നുപറഞ്ഞ് ഷെയ്ന്‍ നിഗം. സുഷിന്‍ ശ്യംമിനെ ആദ്യമായി കണ്ടപ്പോഴുള്ള വിശേഷങ്ങളും താരം രു സ്വകാര്യ യൂട്യൂബ് ചാനലില്‍ സംസാരിച്ചു. കിസ പാതിയില്‍ എന്ന പാട്ടാണ് തനിക്ക് സുഷിന്റെ ബെസ്റ്റ് സോങ്ങായി തോന്നിയതെന്നും ഷെയ്ന്‍ പറഞ്ഞു.

‘ഞാന്‍ സുഷിനെ അദ്യമായി കാണുന്നത്, അത് ഒരു അടിപൊളി സീനായിരുന്നു. കിസ്മത്ത് മ്യൂസിക് ചെയ്യാനായിട്ടാണ് സുഷിനെ കണക്ക്റ്റ് ചെയ്യുന്നത്, സുഷിന്‍ അപ്പോള്‍ എഴായിരം കണ്ടി (ലോര്‍ഡ് ലിവീങ്സ്റ്റണ്‍ 7000 കണ്ടി) എന്ന സിനിമക്ക് ബാക്ക്ഗ്രൗണ്ട് ചെയ്തിട്ടൊള്ളു, അത് അത്ര പേര്‍ക്ക് അറിയില്ല അങ്ങനെ സുഷിനെ കാണാന്‍ വേണ്ടി പോയി. ഹര്‍ത്താല്‍ ഉള്ളൊരു ദിവസം എന്റെ ബൈക്ക് എടുത്ത് സുഷിനെ പിക് ചെയ്ത് സ്റ്റുഡിയോയില്‍ വന്ന് പടം ഇരുത്തി കാണിച്ചു.

കുറച്ച് നേരം ഞങ്ങള്‍ ഇരുന്ന് സംസാരിച്ചു, അത് കഴിഞ്ഞ് കിസ പാതിയില്‍ എന്ന ട്രാക്ക് പുള്ളിക്കാരന്‍ ചെയ്തു. അത് ഞാന്‍ അന്ന് കേട്ടു അപ്പോള്‍ മൈന്റില്‍ ഉറപ്പിച്ചു സുഷിന്‍ ശ്യം എന്ന പേര് ഇനി ലോകം മൊത്തം കേള്‍ക്കും എന്നുള്ളത്, കാരണം ഭയങ്കര പുതിയ പ്രൊഡക്ഷനില്‍ വളരെയധികം ഹാര്‍ട്ട് ടച്ചായ പാട്ടാണ് കിസ പാതിയില്‍.

ഇതുവരെ സുഷിന്‍ ചെയ്തതില്‍ അവന്റെ ഏറ്റവും ബെസ്റ്റ് സോങ്ങ് ഇതാണെന്ന് ഞാന്‍ പറയും, അത് കഴിഞ്ഞിട്ടെ തീരമേ പോലും ഞാന്‍ പറയുകയൊള്ളു. കാരണം കിസ പാതിയില്‍ സോങ്ങിന്റെ ലിറിക്സാണങ്കിലും മനോഹരമാണ് അതുപോലെ പ്രൊഡക്ഷന്‍ ക്വാളിറ്റിയും അടിപൊളിയാണ്. എനിക്ക് വളരെ ഇഷ്ട്ടമാണ് സുഷിന്‍ ശ്യമിന്റെ മ്യൂസിക്’ ഷെയ്ന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News