സ്ഥാനമാനങ്ങള്‍ ചോദിച്ചല്ല അവരുടെ സമരം, രാജ്യത്തെ ഭാവിചാമ്പ്യൻമാർക്കു കൂടി വേണ്ടിയാണ്; പിന്തുണയുമായി ഷെയ്ന്‍ നിഗം

ഗുസ്തിതാരങ്ങള്‍ക്ക് പിന്തുണയുമായി നടന്‍ ഷെയ്ന്‍ നിഗം. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഷെയ്ന്‍ താരങ്ങള്‍ക്ക് പിന്തുണയറിയിച്ചത്.  മന്ത്രിസ്ഥാനമോ എംപി സ്ഥാനമോ മറ്റ് സ്ഥാനമാനങ്ങളോ ചോദിച്ചല്ല അവരുടെ സമരം , രാജ്യത്തെ ഭാവിചാമ്പ്യൻമാർക്കു കൂടി വേണ്ടിയാണെന്നും ഷെയ്ന്‍ ഓര്‍മിപ്പിച്ചു.

ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:

ഇനിയും കഥയറിയാത്തവർക്കായി ..
ഫോട്ടോയിൽ കുത്തിയിരുന്ന് കരയുന്ന ഇവരാണ് വിനേഷ് ഫോഗാട്ട് എന്ന രാജ്യത്തിന്റെ അഭിമാനമായ ഗുസ്തി ചാമ്പ്യൻ . 2014 കോമൺവെൽത്തിൽ ഫ്രീസ്റ്റൽ ഗുസ്തിയിൽ സ്വർണ്ണ മെഡലിസ്റ്റാണ് . 2016 ലെ അർജ്ജുനയും 2020 ലെ ഖേൽരത്ന പുരസ്ക്കാരുവും നൽകി രാജ്യം ആദരിച്ചവർ , അമീർഖാന്റെ കോടികൾ വാരിയ ബ്ലോക്ക്ബസ്റ്റർ ചിത്രം ദംഗലിലെ യഥാർത്ഥ നായകൻ ദ്രോണാചാര്യ പുരസ്ക്കാര ജേതാവ് സാക്ഷാൽ മഹാവീർ സിംഗ് ഫോഗാട്ടിന്റെ സഹോദരി പുത്രി . ആ കഥയിയിലെ യഥാർത്ഥ ഹീറോയിനുകളായ നമ്മുടെ ഗുസ്തിതാരങ്ങൾ ഗീതാഫോഗാട്ടിന്റേയും , ബബിത കുമാരി ഫോഗാട്ടിന്റയും കസിൻ സിസ്റ്റർ . ഇല്ലായ്മകളോടും പലവിധ വെല്ലുവിളികളോടും പോരാടി ജയിച്ച് തന്റേതായ സ്ഥാനം നേടി രാജ്യത്തിന് അഭിമാനമായ താരം .
സാക്ഷി മാലിക്ക് :-
2014 കോമൺവെൽത്തിൽ ഗുസ്തിയിൽ വെള്ളി മെഡൽ , 2016 റിയോ ഒളിമ്പിക്സിൽ വെങ്കലം നേടിയതോടെ ഗുസ്തിയിൽ മെഡൽ ജേതാവായ ആദ്യ ഇന്ത്യൻ വനിതാ താരം. 2016ൽ ഖേൽരത്നയും 2017 ൽ പദ്മശ്രീ പുരസ്ക്കാരവും നേടിയ താരം .
ബജ്രംഗ് പുനിയ :-
അർജുന , പത്മശ്രീ , ഖേൽരത്ന അവാർഡുകൾ നൽകി രാജ്യം ആദരിച്ച 2020ഒളിബിക്സ് മെഡൽ ജേധാവും , ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ 4 മെഡലുകൾ നേടിയ ഒരേയൊരു ഇന്ത്യൻ ഗുസ്തി താരം .
ബ്രിജ് ഭൂഷൺ ശരൺ സിംഗ് :-
ആറ് തവണ പാർലമെന്റ് അംഗം, പണ്ട് മുതൽക്കേ നിരവധി അനവധി വിവാദങ്ങളും ക്രിമിനൽ കേസുകളും ഒന്നും ഒരു പുത്തരിയാല്ലാത്ത രാഷ്ട്രീയ പ്രബലൻ .റസലിങ്ങ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് .
2023 ജനുവരിയിൽ … വിനേഷ് ഫോഗട്ട് , സാക്ഷി മാലിക് , അൻഷു മാലിക് , ബജ്‌റംഗ് പുനിയ എന്നിവരുൾപ്പടെയുള ഇന്ത്യൻ ഗുസ്തി താരങ്ങൾ റസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശരൺ സിങ്ങും അതിന്റെ പരിശീലകരും കായിക താരങ്ങളെ ( പ്രായപൂർത്തിയാവാത്ത താരത്തെ ഉൾപ്പടെ ) ലൈംഗികമായി ഉപദ്രവിച്ചു എന്ന് പരാതി ഉന്നയിക്കുകയും, 7 താരങ്ങൾ ഡൽഹി പോലീസിൽ പരാതി നൽകുകയുണ്ടായി , യാതൊരു വിധ നടപടികളും ഉണ്ടാവാത്തതിനെ തുടർന്ന് പ്രതിഷേധവുമായി തെരുവിലയ്ക്ക് ഇറങ്ങുകയും ചെയ്തു .
ഇന്നലെ :- നീതികിട്ടാൻ തെരുവിലിറങ്ങി പോരാടിയവരെ , ഒട്ടനവധി കരുത്തരായ മത്സരാർത്ഥിളെ റിങ്ങിൽ മലർത്തിയടിച്ച് രാജ്യത്തിന്റെ അഭിമാന താരങ്ങളായവരെ
പോലീസിനെ ഉപയോഗിച്ച് വലിച്ചിഴച്ചും മർദ്ദിച്ചും അറസ്റ്റ് ചെയ്തു നീക്കുകയും 700 ഓളം പേർക്കെതിരെ കേസെടുക്കുകയും ചെയ്തു .
ഫെഡറേഷൻ പിരിച്ച് വിടുക
ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യുക എന്നീ ആവശ്യങ്ങളുമായി താരങ്ങൾ
പ്രതിഷേധം തുടരുകയാണ് .
മന്ത്രിസ്ഥാനമോ എംപി സ്ഥാനമോ മറ്റ് സ്ഥാനമാനങ്ങളോ ചോദിച്ചല്ല അവരുടെ സമരം , രാജ്യത്തെ ഭാവിചാമ്പ്യൻമാർക്കു കൂടി വേണ്ടിയാണ് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News