“സിനിമയുടെ പോസ്റ്ററിലും പ്രമോഷനിലും എനിക്ക് പ്രാധാന്യം വേണം” ; ഷെയ്ന്‍ നിഗത്തിന്റെ ഇ മെയിൽ സന്ദേശം പുറത്ത്

സിനിമയുടെ പോസ്റ്ററിലും പ്രമോഷനിലും തനിക്ക് പ്രാധാന്യം നൽകണമെന്ന ആവശ്യം ഉന്നയിച്ചുള്ള ഷെയ്ന്‍ നിഗത്തിന്റെ ഇ മെയിൽ സന്ദേശം പുറത്ത്. ഷെയ്ൻ നിഗം പ്രൊഡ്യൂസർ സോഫിയ പോളിന് അയച്ച ഇ മെയിലാണ് പുറത്തായിരിക്കുന്നത്. ചിത്രീകരണം പൂർത്തിയായ ചിത്രത്തിൽ താനാണ് പ്രധാന കഥാപാത്രം എന്ന കരാർ പാലിക്കണമെന്നും പോസ്റ്ററിലും പ്രമോഷനിലും തനിക്ക് പ്രാധാന്യം നൽകണമെന്നും ഇ-മെയിലില്‍ ഷെയ്ൻ നിഗം പറയുന്നു. ഷെയ്ൻ നിഗം നിലവിൽ അമ്മ അംഗമാണ്.

അതേസമയം താര സംഘടനകൾ സഹകരിക്കില്ലെന്ന് കണ്ടതോടെ അമ്മയിൽ അംഗത്വം നേടാൻ നടൻ ശ്രീനാഥ് ഭാസി അപേക്ഷ നൽകി. ഇത്തവണത്തെ വിവാദത്തിൽ ശ്രീനാഥിനെ താരസംഘടന പൂർണ്ണമായും കൈയ്യൊഴിഞ്ഞിരുന്നു. ഒരു സിനിമയിൽ അഭിനയിക്കുന്നതിന് മുമ്പ് ഡേറ്റ് സംബന്ധിച്ചും സെറ്റിലെ വ്യവസ്ഥകൾ സംബന്ധിച്ചും അഭിനേതാക്കൾ കരാർ ഒപ്പിടാൻ നിർമ്മാതാക്കളുടെ സംഘടനയും അമ്മയും തമ്മിലുള്ള ധാരണയായിരുന്നു. അമ്മയുടെ എക്സിക്യൂട്ടീവ് യോഗം ചേർന്നാകും ശ്രീനാഥ് ഭാസിയുടെ അംഗത്വത്തിൽ തീരുമാനമെടുക്കുക.
ഫെഫ്ക, നിര്‍മ്മാതാക്കളുടെ സംഘടന, താര സംഘടന അമ്മ എന്നീ സംഘടനകള്‍ സംയുക്തമായാണ് ഈ വിഷയത്തിൽ കഴിഞ്ഞ ദിവസം വാർത്താ സമ്മേളനം നടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News