അയോധ്യയിലെ രാമക്ഷേത്ര ചടങ്ങിൽ അതൃപ്തി അറിയിച്ച് ശങ്കരാചാര്യന്മാരും. അയോധ്യയിലെ ചടങ്ങിൽ നിന്ന് നാല് ശങ്കരാചാര്യന്മാർ വിട്ടുനില്‍ക്കുമെന്നാണ് പുറത്തുവരുന്ന വിവരം. പ്രധാനമന്ത്രിയാണ് എല്ലാം ചെയ്യുന്നതെങ്കില്‍ പൂജാരിമാരുടെ ആവശ്യം എന്താണെന്നും മോദി വിഗ്രഹ പ്രതിഷ്ഠ നടത്തുന്നത് കാണാൻ പോകുന്നില്ലെന്നും പുരി ശങ്കാരാചാര്യ പറഞ്ഞു. ക്ഷേത്രം പൂർത്തികരിക്കുന്നതിന് മുന്‍പാണ് പ്രതിഷ്ഠാ ചടങ്ങെന്ന് ജ്യോതിർ മഠം ശങ്കാരാചാര്യർ പറഞ്ഞു.
ALSO READ: കാർ യാത്രക്കാരനെ ടോൾ ജീവനക്കാർ സംഘം ചേർന്ന് മർദിച്ചു; തൃശൂർ പാലിയേക്കര ടോള്‍പ്ലാസയിൽ സംഘർഷം
അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ കോണ്‍ഗ്രസ് പങ്കെടുക്കില്ലെന്ന് പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് ചടങ്ങിനെ വിമർശിച്ച് ശങ്കരാചാര്യന്മാരും രംഗത്തെത്തിയത്. അയോധ്യയിലേക്കില്ലെന്ന് ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് കോണ്‍ഗ്രസ് വ്യക്തമാക്കിയത്. ആദരവോടെ ക്ഷണം നിരസിക്കുന്നതായി കോണ്‍ഗ്രസ് വ്യക്തമാക്കി.
ചടങ്ങ് ആര്‍എസ്എസ് ബിജെപി പരിപാടിയായതിനാലാണ് പ്രതിഷ്ഠാ ചടങ്ങ് ബഹിഷ്‌കരിച്ചതെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. സോണിയ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, അധീര്‍ രഞ്ജന്‍ ചൗധരി തുടങ്ങിയവര്‍ക്ക് ക്ഷണം ലഭിച്ചിരുന്നു. കോണ്‍ഗ്രസ് പങ്കെടുക്കുമെന്ന കാര്യത്തില്‍ അഭ്യൂഹം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പങ്കെടുക്കില്ലെന്ന് അവര്‍ വ്യക്തമാക്കിയത്.
ALSO READ: കുഞ്ഞ് ഫാത്തിമയ്ക്ക് ഇനി നിവര്‍ന്നിരിക്കാം, ശസ്ത്രക്രിയ വിജയം; മന്ത്രി വീണാ ജോർജ്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here