ശംഖുമുഖത്ത് വിനോദ സഞ്ചാര വകുപ്പ് കേരളത്തിലെ ആദ്യത്തെ ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് കേന്ദ്രം ആരംഭിച്ചു. ഉദ്ഘാടന വേദിയില്‍ പ്രതിശ്രുത വധൂവരന്‍മാര്‍ക്കൊപ്പമുള്ള സെല്‍ഫി മന്ത്രി മുഹമ്മദ് റിയാസ് പങ്കുവെച്ചു. ഇവരുടെ വിവാഹം നവംബര്‍ 30ന് ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് കേന്ദ്രത്തില്‍ നടക്കും.
read also:മുഖത്തെ ചുളിവുകള്‍ അകറ്റാന്‍ ഓട്‌സ് ഇങ്ങനെ ഉപയോഗിച്ച നോക്കൂ!
വിനോദസഞ്ചാര വകുപ്പിന്റെ പൂര്‍ണ നിയന്ത്രണത്തിലുള്ള സംസ്ഥാനത്തെ ആദ്യ ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് കേന്ദ്രമാണ് ശംഖുമുഖത്ത് ആരംഭിച്ചത്. ശംഖുമുഖം ബീച്ചിനോട് ചേര്‍ന്നുള്ള ബീച്ച് പാര്‍ക്കിലാണ് ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് കേന്ദ്രം. ലോകോത്തര ഇവന്റ് മാനേജര്‍മാരെ ഉള്‍പ്പെടുത്തിയാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
read also:ഒരു പിസ കഴിക്കാൻ വിമാനടിക്കറ്റെടുത്ത് ഇറ്റലിയിലേക്ക്… എന്നാൽ യാത്രാചെലവ് വെറും 2700രൂപ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here