രത്തന്‍ ടാറ്റയുടെ മരണശേഷം ശാന്തനു എവിടെയായിരുന്നു? ഉത്തരമിതാണ്

അന്തരിച്ച പ്രമുഖ വ്യവസായി രത്തന്‍ ടാറ്റയുടെ വിശ്വസ്തനായ മാനേജര്‍ ശാന്തനുവിനെ കുറിച്ചുള്ള അന്വേഷണത്തിലായിരുന്നു സമൂഹമാധ്യമങ്ങള്‍. രത്തന്‍ ടാറ്റയുടെ മരണത്തിന് മുമ്പുള്ള കുറച്ച് വര്‍ഷങ്ങളില്‍ അദ്ദേഹത്തിന്റെ നിഴലായി ഒപ്പം നടന്നത് ശാന്തനുവാണ്. ഇപ്പോള്‍ തന്റെ പുതിയ പ്രോജക്ടിന്റെ ലോഞ്ചിന്റെ വിവരങ്ങള്‍ പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് ശാന്തനു.

ALSO READ: മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നാവിസ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും, ചടങ്ങ് ഉടൻ

മുംബൈയില്‍ ആദ്യമായി പബ്ലിക്ക് സ്‌പോട്ടില്‍ ആളുകള്‍ക്ക് ഒത്തുകൂടി നിശബ്ദമായി വായിക്കാന്‍ കഴിയുന്ന റീഡിംഗ് കമ്മ്യൂണിറ്റി ബുക്കീസ് പൂനേയും ബംഗ്ലൂരിലേക്കും വിപുലീകരിച്ചിരുന്നു.

ഇപ്പോള്‍ ജയ്പൂര്‍ ബുക്കീസിന്റെ ലോഞ്ച് പ്രഖ്യാപിച്ചിരിക്കുകയാണ് ശാന്തനു. ഡിസംബര്‍ 8ന് ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന പരിപാടിയിലേക്ക് സൈന്‍ അപ്പ് ചെയ്യാന്‍ വായനക്കാരെ ക്ഷണിച്ചിരിക്കുകയാണ് ശാന്തനു. ലിങ്കഡിനിലാണ് ശാന്തനു പുതിയ പ്രഖ്യാപനം നടത്തിയത്. ഇതിനായി ബുക്ക് ഇഷ്ടപ്പെടുന്നവര്‍ക്ക് രാജസ്ഥാന്റെ തലസ്ഥാനത്തേക്ക് എത്താന്‍ താല്‍പര്യമുണ്ടെങ്കില്‍ പങ്കെടുക്കാനായി ഫോമുള്‍പ്പെടെയാണ് പങ്കുവച്ചിരിക്കുന്നത്.

ALSO READ: എന്റെ അമ്മയെ ആരോ കൊന്നതാണ്! അമ്മയുടെ മരണത്തിൽ മകൾക്ക് അടിമുടി ദുരൂഹത, ഒടുവിൽ സംസ്കരിച്ച മൃതദേഹം പുറത്തെടുത്തു

ദില്ലി, കൊല്‍ക്കത്ത, അഹമ്മദാബാദ്, സൂറത്ത് എന്നിവടങ്ങളിലെല്ലാം ബുക്കീസ് ലോഞ്ച് ചെയ്യാനാണ് ശാന്തനു പദ്ധതിയിടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News